തെന്നിന്ത്യയിലെ സൂപർ നായികമാരായിരുന്നു കാജൽ അഗർവാളും, സഹോദരി നിഷ അഗർവാളും. തന്റെ സഹോദരി ഗർഭിണി ആണെന്നുള്ള സന്തോഷം പങ്കു വെക്കുകയാണ് നിഷ അഗർവാൾ. തനിക്കു മറ്റൊരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്നുപറഞ്ഞു കൊണ്ട് കാജലിന്റെ നിറവയറിൽ തൊട്ടുകൊണ്ടുള്ള ചിത്രമാണ് താരം പങ്കു വെച്ചിരിക്കുന്നത്. നിഷയുടെ വാക്കുകൾ ഇങ്ങനെ.. അതെ ഞാൻ ഇത് ഔദ്യഗികമായി പ്രഖ്യാപിക്കുകയാണ് എനിക്ക് മറ്റൊരു കുഞ്ഞു ജനിക്കാൻ പോകുന്നു. എന്റെ കൈകൾ വച്ച ഈ ഗർഭപാത്രത്തിൽനിന്ന്. ഇത് എന്റെ രണ്ടാമത്തെ കുഞ്ഞാണ്. നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ. കാജലിനും കിച്‍ലുവിനും ആയുരാരോഗ്യം നേരുന്നു.

പുതിയ റോളുകൾ ഏറ്റെടുത്ത് മാതാപിതാക്കളുടെ ഈ മനോഹരമായ യാത്ര ആരംഭിക്കുന്ന നിങ്ങൾക്ക് ഇരുവർക്കും എല്ലാവിധ ആശംസകളും. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. പ്രിയപ്പെട്ട മാസിയുടെ കയ്യിലെത്താൻ കുഞ്ഞും ഒരുപാട് ആഗ്രഹിക്കുന്നു.

ജനുവരിയിലാണ് താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത കാജൽ പങ്കുവയ്ക്കുന്നത്. ബേബി ഷവറിന്റെ ചിത്രങ്ങളും ഈയിടെ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.എട്ടു വർഷത്തെ സൗഹൃദവും ,പ്രണയത്തിനു ശേഷമാണ് നടി കാജൽ അഗർവാളും,കിച് ലുവും 2020 ഒക്ടോബറിൽ ആണ് വിവാഹിതിരാകുന്നത്.