മലയാളത്തിലും, തമിഴിലും നിരവധി ചിത്രങ്ങൾചെയ്യ്തു  പ്രേഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച നടിയാണ് അഞ്ജലി നായർ. കഴിഞ്ഞ മാസം താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു   ഞങ്ങളുടെ കുടുംബത്തിലേക്ക്  ഒരു സ്വീറ്റ്  ബേബി ഗേൾ കടന്നു വന്നു. കുഞ്ഞിനും,  ഭർത്താവ് അജിത്തിനും ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു, ഇപ്പോൾ ഇരുവരുടയും കുഞിനു  പേരിടൽ ചടങ്ങു  നടത്തിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുകയാണ്.

ആദ്വിക എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകളുടെ പേരിടൽ ചടങ്ങു ഇരുവീട്ടുകാരും ആഘോഷമാക്കി ഇരിക്കുയാണ. ഇപ്പോൾ  ഇരുവരും പങ്കുവെച്ച മകളുടെ പേരിടൽ  ചടങ്ങിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. ഒരു പരസ്യ ചിത്ര  സംവിധായകൻ ആണ് അജിത്‌രാജു. ഇരുവരുടയും രണ്ടാം വിവാഹം ആയിരുന്നു ഇത്. അഞ്ജലി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ബെൻ ‘  എന്ന ചിത്രത്തിനു മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ദൃശ്യം 2  എന്ന ചിത്രത്തിലെ പോലീസുകാരിയുടെ വേഷം അഞ്ജലിയുടെ ശ്രെദ്ധയമായ  ചിത്രങ്ങളിൽ ഒന്നായിരുന്നു.

അഞ്ജലിയുടെ  മൂത്ത മകൾ ആവണി അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്ന. മകൾ ഇനിയും സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് താരം നൽകുന്ന മറുപടി ഇതുവരെയും  അവളെ ഒരു കാര്യത്തിനും സമ്മർദ്ദം നല്കിയിട്ടില്ല അഞ്ജലി പറഞ്ഞു.ഇപ്പോൾ താരത്തിന്റെ  കുഞ്ഞിന്റെ പേരിടൽ  ചടങ്ങിന് നിരവധി പേരാണ് ആശംസകളുമായി  എത്തിയിരിക്കുന്നത്.