ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യ്ത മുൻഷി എന്ന  രാഷ്ട്രീയ സ്കിറ്റിലൂടെ ജന്മനസുകളിൽ ഇടം നേടിയ നടൻ ആണ് മുൻഷി രൺജിത്. മലയാള സിനിമയുടെ അഭിമാന താരങ്ങളായ മമ്മൂട്ടിയെയും, മോഹൻലാലിനെയും താരതമ്യം ചെയ്യ്തു രഞ്ജിത്ത് നടത്തിയ കമെന്റ് ഒരു വിഭാഗത്തിന് ചൊടിപ്പിക്കുകയും, ഒരു വിഭാഗത്തെ  സന്തോഷിപ്പിക്കാനും കഴിഞ്ഞിരുന്നു. മലയാള സിനിമയിൽ മോഹൻലാലാണോ, മമ്മൂട്ടിയാണോ നല്ല നടൻ എന്ന് ചോദിച്ചാൽ താൻ പറയും മമ്മൂട്ടി എന്ന് രഞ്ജിത്ത് തുറന്നു പറഞ്ഞു ഇതിന്റെ കാരണവും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

താൻ മുൻപൊരിക്കൽ ഇരുവരെയും കണ്ടുമുട്ടിയപ്പോളുണ്ടായ  അനുഭവം ആണ് രഞ്ജിത്തിനെ ഇങ്ങനെയൊരു നിഗമനത്തിൽ എത്താൻ കാരണം. കമ്മത് ആൻഡ് കമ്മത് എന്ന ചിത്രത്തിൽ വെച്ചായിരുന്നു താൻ ആദ്യമായി മമ്മൂട്ടിയെ കണ്ടു മുട്ടുന്നത്. അദ്ദേഹം തന്നെ കണ്ടപാടെ നല്ല രീതിയിൽ പെരുമാറിയിരുന്നു, തനിക്കു ഷേക്ക് ഹാൻഡ് നൽകുകയും പിന്നീട് ഷോയെ പറ്റി  ചോദിക്കുയും ചെയ്യ്തു രഞ്ജിത്ത് പറയുന്നു.

എന്നാൽ മോഹൻലാലിനെ കണ്ടതിനു ശേഷം ഇതിന്റെ വിപരീതമാണ് സംഭവിച്ചത്. ഒരുനാൾ വരും എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനെ കണ്ടുമുട്ടുന്നത. അദ്ദേഹത്തെ താൻ പരിചയപ്പെടാൻ ചെന്നപ്പോൾ ഒരു സ്ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. താൻ പരിചയപെടാൻ ചെന്നിട്ടു മോഹൻലാൽ തന്നെ ഒന്ന് നോക്കുക അല്ലാതെ ഒന്നും സംസാരിച്ചിരുന്നില്ല. അങ്ങനെ യാണങ്കിൽ സമൂഹത്തിൽ നല്ലൊരു നടൻ എന്ന് പറയുന്നത് മമ്മൂട്ടി തന്നെയാണ് മുൻഷി രൺജിത് പറയുന്നു.