ബോളിവുഡ് സൂപ്പർ താരം കങ്കണ റാണത്ത് സംവിധാനം ചെയ്യുന്ന ചിത്രം ‘എമർജൻസി’ നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാൽ എമർജൻസിയിൽ ഒരു മലയാളതാരവും ഭാഗമാവുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റ് പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിയിരുന്നു ഇതിൽ സഞ്ജയ് ഗാന്ധിയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം വിശാഖ് നായരാണ്.

വിശാഖിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് എമർജൻസി. സഞ്ജയ് ഗാന്ധിയായി അഭിനയിക്കാൻ കഴിയുന്നത് ശരിക്കും അംഗീകാരമാണെന്ന് പോസ്റ്റർ പങ്കുവെച്ച് വിശാഖ് ഇൻസ്റ്റഗ്രമിൽ കുറിച്ചു.ആനന്ദം എന്ന ചിത്രത്തിലൂടെയാണ് വിശാഖ് നായർ സിനിമയിൽ എത്തുന്നത്. ചങ്ക്‌സ്, പുത്തൻപണം, ചെമ്പരത്തിപ്പൂ,ഹൃദയം തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.