ഖാലിദ് റഹ്മാൻ സംവിധാനം ചെയിത ചിത്രമാണ് “തല്ലുമാല”.ടൊവീനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എന്നാൽ ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരുന്നു. കണ്ണിൽപെട്ടോളെ ഞാൻ സൈഡിൽ നിന്നോളം എന്ന ഗാനം ആണ് റിലീസ് ചെയ്തത്.എന്നാൽ ഇപ്പോൾ ആ വീഡിയോ ഗാനം ഇപ്പോൾ 3 മില്യൺ വ്യൂസ് നേടിയിരിക്കുകയാണ്. ഗാനത്തിന് 3 മില്ലിയൻസ് എത്തിയതിന്റെ പോസ്റ്റർ നടൻ ടോവിനോ തോമസ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചിരിക്കുകയാണ്.ടോവിനോ പച്ച ഷർട്ട് ഇട്ടു ഗ്ലാസ്സ് വെച്ച് തലയിൽ തൊപ്പിയും വെച്ച് യോയോ ആയിറ്റി നിൽക്കുന്ന ഫോട്ടോ ആണ് പോസ്റ്ററിൽ ഉള്ളത്.ഫോട്ടോയിൽ കണ്ണിൽപെട്ടോളെ എന്ന ഗാനത്തിന്റെ വരികളും 3 മില്യൺ വ്യൂസ് എന്നും കൂടെ ഉണ്ട്.ടോവിനോടെ പോസ്റ്റിനു ആരാധകർ നിരവധി ആളുകൾ കമ്മന്റുകളുമായി എത്തിയിട്ടുണ്ട്.

Thallumaala
Thallumaala

ടൊവീനോ തോമസും കല്യാണി പ്രിയദർശനും ആദ്യമായി യോനിക്കുന ചിത്രമാണ് തല്ലുമാല.ഫ്രീക്ക് ലുക്കിലാണ് ഇരുവരും ​ഗാനരം​ഗങ്ങളിലുടനീളം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പ്രോജക്റ്റിന്‍റെ നിര്‍മ്മാണം.ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, മാർക്കറ്റിം​ഗ് പ്ലാൻ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ എസ് ദിനേശ്.ചിത്രത്തിന്റെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Thallumaala
Thallumaala