Connect with us

സിനിമ വാർത്തകൾ

പൃഥ്വിവ് രാജ് ജോജു ജോർജ് ചിത്രം സ്റ്റാർ റിലീസിനു ഒരുങ്ങുന്നു!

Published

on

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂ നിർമ്മിച്ച് ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ പ്രിത്വിരാജ് ജോജു ജോർജ്ജ്, ഷീലു എബ്രഹാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സ്റ്റാർ റിലീസിനു ഒരുങ്ങുന്നു.തിയേറ്റർ തുറന്നാൽ ഉടൻ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് സൂചന.

പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന
സ്റ്റാറിന്റെ തിരക്കഥ സുവിൻ എസ് സോമശേഖരനാണ്.ഷീ ടാക്സി,പുതിയ നിയമം,സോളോ,കനൽ, പുത്തൻ പണം,ശുഭരാത്രി, പട്ടാഭിരാമൻ,മരട് 357 തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അബാം നിർമ്മിക്കുന്ന ചിത്രത്തിൽ ഷീലു എബ്രഹാം ജാഫർ ഇടുക്കി തുടങ്ങിയ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

എം ജയചന്ദ്രനും രഞ്ജിൻ രാജും സംഗീത സംവിധാനം ചെയ്തിരിക്കുന്ന സ്റ്റാറിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് വില്യം ഫ്രാൻസിസ് ആണ്. തരുൺ ഭാസ്കരൻ ക്യാമറയും ലാൽകൃഷ്ണൻ.എസ് അച്യുതം എഡിറ്റിംഗിങ്ങും നിർവ്വഹിച്ചിരിക്കുന്നു. വാർത്താ പ്രചരണം അരുൺ പൂക്കാടൻ

ക്ലീൻ U സർട്ടിഫിക്കറ്റ് നേടി സെൻസറിങ് കഴിഞ്ഞ സ്റ്റാർ കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്റർ തുറന്നാൽ ഉടൻ റിലീസ് ചെയ്യുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.

facebook follower kaufen

Advertisement

സിനിമ വാർത്തകൾ

വർഷങ്ങൾക്കു  ശേഷം വീണ്ടും ‘ഈ പറക്കും തളിക ‘ദിലീപ്, നിത്യദാസ്  ചിത്രങ്ങൾ വൈറൽ!!

Published

on

ഇപ്പോൾ ടെലിവിഷൻ, സിനിമ താരങ്ങളുടെ കുടുംബ ജീവിതത്തെ ആസ്പദമാക്കി സീ കേരളത്തിൽ ‘ഞാനും എന്റെ ആളും  ‘ എന്ന ഷോ ഇപ്പോൾ കുടുമ്ബപ്രേഷകർക്കു പ്രിയങ്കരമായി മാറുകയാണ്. ഇതിന്റെ പ്രമോഷൻ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്.ഇപ്പോൾ നടൻ ദിലീപും ഈ ഷോയുടെ ഉത്ഘാടനത്തിനെത്തിയിരിക്കുകയാണ്. താരം ഒരു മാസ് എൻട്രിയോടയാണ്  വേദിയിൽ എത്തിയതും.
ഹൃദയമുള്ള ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്ന നെഞ്ചിലേറ്റുന്ന ഒരു ജനപ്രിയ പരിപാടിയായിരിക്കും ഇതെന്നാണ് ദിലീപ് പറയുന്നത്.ജോണി ആന്റണി ആണ് ഈ ഷോയുടെ വിധികർത്താവായി എത്തുന്നത്. ഒപ്പം നടി നിത്യ ദാസും പരിപാടിയിലേക്ക് വിധികര്‍ത്താവായി എത്തുന്നുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം പറക്കും തളികയിലെ നായകനും നായികയും ഒരുമിച്ച് വേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ഇതോടെ പറക്കും തളികയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരിക്കുകയാണ്. ദിലീപും നിത്യ ദാസും ഒരുമിച്ച് വേദിയില്‍ നൃത്തം അവതരിപ്പിച്ചിരുന്നു.
ഈ ഡാൻസിനിടയിൽ ഒരു പടക്ക ശബ്ദം കേട്ടിട്ട് ദിലീപ് ഞെട്ടിത്തരിക്കുകയും , തന്നെ ആരോ വെടി വെച്ചതായിരിക്കും എന്നും തോന്നിയെന്നും താരം പറയുന്നു. തികച്ചു വത്യസ്ഥതയാർന്ന  ഒരു ഹാസ്യ പരുപാടി തന്നെയാണ് ഇതെന്നു പ്രേഷകർക്കു പറയാൻ കഴിയുന്നു . ഒക്ടോബർ 8 മുതൽ ഈ ഷോയ്ക്ക് ആരംഭം കുറിക്കുകയാണ് .ഇത് എല്ലാം ശനിയും,ഞായറുമാണ് സംപ്രേഷണം ചെയ്യുന്നത്.

Continue Reading

Latest News

Trending