മണിമുഴക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ആരംഭം കുറിച്ച നടനാണ് ശ്രീനിവാസന്‍. അഭിനയം മാത്രമല്ല തിരക്കഥകൃത്തും സംവിധായകനും കൂടിയാണ് അദ്ദേഹം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിധപിക്കാന്‍ അദ്ദേഹത്തിന്സാധിക്കുകയും ചെയ്തു. മോഹൻലാൽ ശ്രീനിവാസൻ ജോഡി മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ നിര്‍മാതാവായ ശേഷം മോഹന്‍ലാലില്‍ കണ്ട മാറ്റങ്ങളെപ്പറ്റി പറയുകയാണ് അദ്ദേഹം. sreenivasan-about-mohanlal ..

‘സത്യന്‍ അന്തിക്കാടും ഞാനും മോഹന്‍ലാലും നിര്‍മിച്ചിരുന്ന സിനിമകള്‍ സാമ്ബത്തികമായി വിജയിച്ചിരുന്ന കാലഘട്ടത്തില്‍ മോഹന്‍ലാല്‍ സ്വന്തം നിലയില്‍ നിര്‍മാതാവായി.  ഒരു അഭിനേതാവ് നിര്‍മാതാവായി. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ചോദിച്ചാല്‍ നല്ല സിനിമകള്‍ തന്നെയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മനസില്‍. എന്നാല്‍ സ്വന്തമായി സിനിമ നിര്‍മിച്ച്‌ ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹത്തിന് നഷ്ടം വന്നത്. പണം ഒരുപാട് നഷ്ടപ്പെട്ട്, ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്പോൾ ലാല്‍ ഒരു ഫിലോസഫറെ പോലെയായിരുന്നു. കാരണം പണം കുറെ പോയിക്കഴിയുമ്പോൾ ഫിലോസഫി വരും. ജീവിതം നിരര്‍ത്ഥകമാണ് എന്നൊക്കെ തോന്നും. ഒരു തവണ കുറെ ലക്ഷങ്ങള്‍ പോയ സാഹചര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു.

ആലപ്പുഴയില്‍ ഒരു ഹോടെല്‍ മുറിയില്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്ബോള്‍ വളരെ വിഷാദമൂകനായി ഇരിക്കുന്ന ലാലിനെയാണ് കണ്ടത്. സന്ധ്യാസമയമായിരുന്നു. എന്താ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല, ഈ സന്ധ്യ എന്നൊക്ക പറയുന്നത് എനിക്ക് വല്ലാത്ത വേദനയാണ് എന്നൊക്കെ പറഞ്ഞു.സന്ധ്യയാകുമ്ബോള്‍ വല്ലാത്ത അസ്വസ്ഥതയാണ് എന്നൊക്കെ ലാല്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഈ സന്ധ്യാസമയത്ത് ഒരു അമ്ബത് ലക്ഷം രൂപ ലാലിന്റെ കൈയ്യില്‍ ആരെങ്കിലും കൊണ്ടുതന്നാല്‍ സന്തോഷമാകുമോ എന്ന് ചോദിച്ചപ്പോള്‍ ആഹ് അപ്പോള്‍ നല്ല സന്തോഷമാകുമെന്നായിരുന്നു ലാലിന്റെ മറുപടി.