Connect with us

സിനിമ വാർത്തകൾ

പാടാത്ത പൈങ്കിളിയിൽ നിന്നും മാറിയത് എന്തിന്, മറുപടിയുമായി ദേവ

Published

on

ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായി ഒടുവിൽ സീരീയൽ താരമായി മാറിയ നടനാണ് സൂരജ് സൺ ആണ്. ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ ദേവ് എന്ന നായകകഥാപാത്രം സൂരജിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ കൂടി സൂരജ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്, ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’യിൽ നായകനായാണ് സൂരജ് അഭിനയിക്കുന്നത്. മനീഷ മഹേഷാണ് നായിക കൺമണിയായി എത്തുന്നത്.

അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​അംബിക തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്. കുറച്ച് ദിവസങ്ങളായി താരം പരമ്പരയിൽ നിന്നും പിന്മാറിയെന്ന വാർത്തകൾ വരുന്നുണ്ട്, ഇപ്പോൾ അതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. കുടുംബത്തിന്റെ സമാധാനം നിലനിര്‍ത്തുന്നതിനായി ദേവ നടത്തുന്ന കഠിനപ്രയത്‌നങ്ങളും കണ്‍മണിയുമായുള്ള വിവാഹ ജീവിതവുമെല്ലാം സുഖകരമായി പോവുന്നതാണ് പരമ്പരയില്‍ കാണിക്കുന്നത്.

പരമ്പര ഗംഭീരമായി മുന്നേറുന്നതിനിടയില്‍ സൂരജ് പിന്‍മാറിയത് എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്. ആ സമയം എനിക്ക് തരണം നിങ്ങൾ നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല. യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് കീഴിലായാണ് സൂരജ് പ്രതികരണം രേഖപ്പെടുത്തിയത്. എത്ര സമയമെടുത്താലും ദേവയായി തിരിച്ചുവരണമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. മാതൃദിനവുമായി ബന്ധപ്പെട്ട വീഡിയോയുമായാണ് താരം ഇപ്പോൾ എത്തിയിട്ടുള്ളത്.

 

 

 

 

സിനിമ വാർത്തകൾ

സിനിമയിൽ ചില കഥപാത്രം ചെയ്യുമ്പോൾ  വീട്ടുകാരോട് പോലും സംസാരിക്കില്ല അമല പോൾ!!

Published

on

മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷ സിനിമകളിലും  നല്ല നടിയാണ് എന്ന് കാഴ്ച്ച വെച്ച അഭിനേത്രി ആണ് അമല പോൾ. കരിയറിൽ തിളങ്ങി നിന്ന സമയത്തു തനിക്കു ലൈഫിൽ ചെറിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും, താരം മുൻപ് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ താരത്തിന്റെ ടീച്ചർ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിക്കിടയിൽ നടത്തിയ അഭിമുഖ്ത്തിൽ ആണ് ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. തനിക്കു അഭിമുഖങ്ങളിലെ ചില ചോദ്യങ്ങൾ ഇറിറ്റേഷൻ അനുഭവപ്പെടാറുണ്ട് എന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി

ഒരിക്കലുമില്ല അയാൾ അയാളുടെ ജോലി അല്ലെ ചെയ്യുന്നത്. എനിക്ക് പ്രമോഷൻ പരുപാടികളിൽ പങ്കെടുക്കുന്നത് ഇഷ്ട്ടം അല്ല, ഒരു സിനിമ ചെയ്ത് കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോവും. ഒരു പ്രൊജക്ട് ചെയ്യുമ്പോൾ അതിൽ വളരെ കമ്മിറ്റഡ് ആണ്. വേറൊരു ലോകത്താണ് നമ്മൾ,ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഞാൻ കുടുംബത്തോട് പോലും സംസാരിക്കാറില്ല. ഡിസ്കണക്ഡ് ആവും. ഞാൻ ഒരു ആക്ടർ ആണ്,

ഒരു സിനിമ നല്ലതല്ലെങ്കിൽ  എന്തിനാണ് അത് പ്രൊമോട്ട് ചെയ്യുന്നത്. ചില നെഗറ്റിവ് കമെന്റുകൾ ഉണ്ടാകാറുണ്ട്, എന്നാൽ ചിലത് ഞാൻ മൈൻഡ് ചെയ്യില്ല. ഒരു സിനിമക്ക് വേണ്ടി ഞാൻ എന്തും ചെയ്‌യും. ആരെങ്കിലും അനാവശ്യമായി വെക്തിപരമായ കാര്യങ്ങൾ ചോദിച്ചാൽ ഞാൻ ദേഷ്യപ്പെടുകയും ചെയ്‌യും അമല പോൾ പറയുന്നു.

Continue Reading

Latest News

Trending