Film News
സീതാരാമത്തിലെ ആദ്യ ഗാനം എത്തി ……

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഹനു രാഘവപുടി ഒരുക്കുന്ന പ്രണയകഥയാണ് സീതാരാമം. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് രാമനും സീതയുമായി എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സ്വപ്ന സിനിമയ്ക്കായി അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം.ദുൽഖർ സൽമാന്റെ വരാനിരിക്കുന്ന ചിത്രമായ സീതാ രാമത്തിലെ ഓ സീതാ ഹേ രാമ എന്ന ആദ്യ സിംഗിൾ തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ സോഷ്യൽ മീഡിയയിൽ അനാച്ഛാദനം ചെയ്തു. എസ്പി ചരണും രമ്യാ ബെഹറയും ചേർന്ന് ആലപിച്ച സാന്ത്വനമായ മെലഡി ഹൃദയങ്ങൾ കീഴടക്കുന്നു, കൂടാതെ ദുൽഖറിന്റെയും പ്രധാന അഭിനേതാക്കളുടെയും മനോഹരമായ പ്രണയകഥ വിവരിക്കുന്നു.
വിശാൽ ചന്ദ്രശേഖർ ഈണം പകർന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. അനന്ത ശ്രീറാം തന്റെ വരികൾ കൊണ്ട് ആകർഷകമായ രീതിയിൽ പ്രണയകഥ വിവരിച്ചു. പഴയകാല ഇളയരാജ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മ്യൂസിക്കലിന്റെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്ന ഇത്, പ്രണയിതാക്കൾക്ക് അനുയോജ്യമായ ഒരു ഗാനം.ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്.
Film News
അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ ഫ്രണ്ട് ട്രെയിലർ ..

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend
ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ്. ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ് ,ദർശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു പേരിൽ ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!
-
Film News7 days ago
മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ….