സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തിന്റെ ഞെട്ടലീലാണ് കേരളമിപ്പോൾ. സംഭവത്തിൽ സ്ത്രീധനത്തിനെതിരെയും ഗാർഹിക പീഡനത്തിനെതിരെയും തുറന്നടിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഇന്ന് മലയാള സിനിമാലോകത്തെ പല പ്രമുഖരും. ഇപ്പോളിതാ മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക സിത്താര കൃഷ്ണ കുമാറിന്റെ കുറിപ്പുകളാണിപ്പോൾ ശ്രെദ്ധനേടുന്നത്.
സിതാര യുടെ വാക്കുകൾ ഇങ്ങനെ;
‘പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം. പ്രിയപ്പെട്ട പെണ്‍കുട്ടികളെ… കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ!!! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം.’
