സാമന്ത കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ശാകുന്തളം. എന്നാൽ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശാകുന്തളം എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. തെലുങ്കില്‍ നിന്നുള്ള അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രമാണ് എന്ന് തന്നെ പറയാം . മഹാഭാരതത്തിലെ കഥയെ ആസ്പദമാക്കി കാളിദാസന്‍ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ചാണ് ഗുണശേഖര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമന്ത ശകുന്തളയാവുമ്പോള്‍ ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹന്‍ ആണ്.
ചിത്രത്തിന്‍റെ എഡിറ്റിംഗ് പ്രവീണ്‍ പുടിയാണ് ചെയിതിരിക്കുന്നത്.ഛായാഗ്രഹണം ശേഖര്‍ വി ജോസഫ് ആണ് ചെയിതിരിക്കുന്നത്.2.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ട്രെയ്‍ലര്‍ പുറത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 17 ന് ചിത്രം തിയറ്ററുകളില്‍ എത്തും.അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ.
