കഴിഞ്ഞ ഏഴു വർഷമായി യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാതിരുന്ന മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ മാമ്പുഴ ജംക്ഷൻ മുതൽ ചെറുകര ജംക്ഷൻ വരെയുള്ള റോഡിന്റെ പ്രവർത്തി ആരംഭിച്ചിരിക്കുകയാണ് , പ്രതികൂല കാലാവസ്ഥയിലും വന്നേക്കാവുന്ന ഭീമമായ നഷ്ട്ടം കണക്കിൽ എടുക്കാതെ ഈ വർക്ക് ഏറ്റെടുത്ത കരാറുകാരൻ അതിസാഹസികമായി തന്നെ ഇത് ഭാഗികമായി പൂർത്തീകരിച്ചിരിക്കുകയാണ്.

ജനപ്രതിനിധിയുടയും , ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടയും അഭ്യർത്ഥന മാനിച്ചാണ് കരാറുകാരൻ ഈ സാഹസികതക്ക് തയ്യാറയത്. തൊട്ട് അടുത്ത ദിവസ൦ തന്നെ ബാക്കിയുള്ള റോഡിന്റെ പണി പൂർത്തീകരിച്ചു ജനങ്ങൾക്ക് സഞ്ചരിക്കാൻ വിട്ടുകൊടുക്കുന്നതായിരിക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകിയിട്ടുണ്ട് , റോഡ്‌ നിർമാണം ഏറ്റവും മെച്ചപ്പെട്ട രീതിയിലും ഗുണനിലവാരം ഉറപ്പ് വരുത്തിയുമാണ് മുന്നോട്ടുപൊക്കോണ്ടിരിക്കുന്നത്,