മമ്മൂട്ടി,അമൽ നീരദ് കൂട്ട് കെട്ടിൽ അണിയിച്ചൊരുക്കിയ സിനിമ ‘ഭീഷ്മപർവ്വം’തീയിട്ടറുകളിൽ റൺ അവസാനിക്കുന്നതിനു മുൻപ് തന്നെ വലിയ ഒരു റെക്കോർഡ് നേടിയിരിക്കുകയാണ്. ഗൾഫിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായി ഭീഷ്മ പർവ്വം മാറി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൾഫ് കളക്ഷനിൽ മോഹൻലാൽ ചിത്രമായ പുലി മുരുകനെയാണ് ഭീഷ്മ പർവ്വം മറികടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത. ഗൾഫ് കളക്ഷനിൽ റെക്കോർഡ് ഒന്നമത്തെ നേടിയ സിനിമ ആയിരുന്നു മോഹൻലാൽ അഭിനയിച്ച ലൂസിഫർ. ഏകദേശം നാൽപതു കോടിയോളമാണ് ഗൾഫിൽ നിന്ന് ലൂസിഫർ നേടിയത്.

ഭീഷ്മയുടെ ഗൾഫ് കളക്ഷൻ 31 കോടി രൂപ കവിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പുലി മുരുകനും ഗൾഫിൽ നിന്ന് നേടിയത് 31 കോടി രൂപയാണ്. പക്ഷെ ചിത്രം കണ്ട പ്രേക്ഷകരുടെ എണ്ണത്തിൽ പുലിമുരുകൻ തന്നെയാണ് ഇപ്പോഴും ഗൾഫിൽ മുന്നിൽ നിൽക്കുന്നത്. ആറു ലക്ഷത്തിനു മുകളിൽ പ്രേക്ഷകർ ആണ് ഗൾഫിൽ ലൂസിഫർ കണ്ടത് എങ്കിൽ പുലിമുരുകന് ലഭിച്ചത് അഞ്ചര ലക്ഷത്തോളം പ്രേക്ഷകരെ ആണ്.പതിനെട്ട് ദിവസം കൊണ്ട് ഭീഷമ പർവ്വത്തിന് ഗൾഫിൽ നിന്നും ലഭിച്ചത് മൂന്നു ലക്ഷത്തിതൊണ്ണൂറ്റിയയ്യായിരം ആണെന്ന് ചിത്രത്തിന്റെ ഗൾഫ് വിതരണക്കാരായ ട്രൂത് ഗ്ലോബൽ ഫിലിംസ് പുറത്തു വിട്ടിട്ടുണ്ട്.

ദേശ കളക്ഷൻ യു എസ് ഡോളറിൽ ആണ് എപ്പോഴും കണക്കു കൂട്ടുന്നത്. യു എസ് ഡോളറിൽ മുന്നിൽ പുലി മുരുകൻ ആണെങ്കിലും ഇന്ത്യൻ രൂപയിലേക്കു മാറ്റുമ്പോൾ ഭീഷ്മ പർവ്വം ഗൾഫ് കളക്ഷനിൽ രണ്ടാം സ്ഥാനത്തു വരുന്നു. ആകെ മൊത്തമുള്ള വിദേശം കളക്ഷൻ ആയി ഭീഷ്മ നേടിയത് 34 കോടിയോളമാണ്. ലൂസിഫർ നേടിയ വിദേശ കളക്ഷൻ അമ്പതു കോടിക്ക് മുകളിൽ ആണെങ്കിൽ പുലി മുരുകൻ നേടിയത് 39 കോടിയോളമാണ്.എന്തയാലും വിദേശത്തും , സ്വദേശത്തും ടോട്ടൽ ഗ്രോസിൽ നിൽക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഭീഷ്മ പർവ്വം .