മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യ്ത ചിത്രം ആയിരുന്നു ഗാന ഗന്ധർവ്വൻ. ഇപ്പോൾ പിഷാരടി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. മമ്മൂക്ക എവിടെ പോകാൻ പോയാലും താൻ കൂടെ ഉണ്ടാകും, അദ്ദേഹം അങ്ങനെ പറഞ്ഞാലും എന്റെ ഉത്തരവാദിത്വ൦ പോലെ ഞാൻ കൂടെ തന്നെ പോകും, അതൊരു ആത്മബന്ധം എന്നൊന്നും പറയാൻ കഴിയില്ല നടൻ പറയുന്നു.

കൊവിഡ് സമയത്തും ഗാനഗന്ധര്‍വ്വന്‍ ചെയ്ത സമയത്തിനും ശേഷം അല്പം കൂടി അദ്ദേഹത്തിനടുത്തേക്ക് പോകാന്‍ പറ്റുന്നു എന്നുള്ളത് മാത്രമേ ഉള്ളൂ. പിഷാരടി വ്യക്തമാക്കി.മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാല്‍ പോലും ചിലപ്പോള്‍ ഞാന്‍ കൂടെ പോകും.

മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വന്‍’ എന്ന ചിത്രം പിഷാരടി സംവിധാനം ചെയ്തിരുന്നു. രമേശ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മുകേഷ്, ഇന്നസെന്റ്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു,അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്