ഏറെ പ്രതീഷയോടു കാത്തിരുന്ന പൃഥ്വിരാജ് ചിത്രം ‘കടുവ ‘ഇന്ന് മുതൽ തീയിട്ടറുകളിൽ എത്തിയിരിക്കുന്നു. വളരെ കാലത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യ്ത ഒരു ആക്‌ഷൻ ത്രില്ലർ ചിത്രം കൂടിയാണ് കടുവ. 2022  ജൂൺ 30 നെ തീയിട്ടറുകളിൽ എത്തേണ്ട ചിത്രം ചില നിയമ തടസ്സങ്ങളിൽ പെട്ട് വൈകിയതാണ്. ചിത്രത്തിൽ കടുവ കുന്നേൽ കുറുവച്ചൻ എന്ന കേന്ദ്രകഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആണ് പൃഥ്വിരാജ് എത്തുന്നത്. കോട്ടയ൦ ജില്ലയെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം കടന്നുപോകുന്നത്.

അതിമോഹവും ,വിജയകരവുമായ കോട്ടയത്തെ ഒരു യുവപ്ലാന്റർ ആണ്കുര്യൻ കുറുവച്ചൻ. കുറുവച്ചൻ എന്ന പൃഥിരാജ് കഥാപാത്രം വളരെ ശ്രെദ്ധേമായ ഒരു കഥാപാത്രം ആണെന് പറയുന്നു. ചിത്രത്തിൽ തോമസ് ചാണ്ടി എന്ന വില്ലൻ  വേഷത്തിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും എത്തുന്നു. പൃഥിരാജു൦, വിവേക് ഒബ്‌റോയിയും അഭിനയിച്ച ലൂസിഫർ എന്ന ചിത്രത്തിന് ശേഷം ഇരുവരുടയും  അടുത്ത ചിത്രം ആണ് കടുവ . ചിത്രം ഏറെ ഇഷ്ട്ടപെട്ട മാസ്സ് എന്റെർറ്റൈനെർ വിഭാഗത്തെ വീണ്ടും പുനർജീവിപ്പിക്കുമെന്നു ആണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

സായികുമാർ, സിദ്ധിഖ്, ജനാര്ധനൻ, വിജയരാഘവൻ, കൊച്ചുപ്രേമൻ,  , ഹരിശ്രീ അശോകൻ, അജു വർഗീസ്, രാഹുൽ മാധവ്, സംയുക്ത മേനോൻ, സീമ,പ്രിയങ്ക, എന്നിവരാണ് മറ്റു അഭിനേതാക്കൾ. സംഗീതം ജോക്സ് ബിജോയ്, പൃഥിരാജ് പ്രൊഡക്‌ഷൻ ബാനറും, മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ സുപ്രിയ മേനോനും, ലിസ്റ്റൻ  സ്റ്റീഫനും ചേർന്നാണ് കടുവ നിർമിച്ചിരിക്കുന്നത്, എന്തായലും ഇന്ന് മുതൽ കടുവയുടെ കാടിറക്കം തുടങ്ങി കഴിഞ്ഞു .