മലയാള സിനിമയിൽ നിരവധി ക്യാമ്പസ് ചിത്രങ്ങളിൽ വേറിട്ട ഒരു ക്യാമ്പസ്സ്  ചിത്രം ആയിരുന്നു പ്രണയ വർണ്ണങ്ങൾ. ഇപ്പോൾ  ചിത്രത്തെ കുറിച്ചും, അതിനിടയിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് നിർമാതാവ് ദിനേശ് പണിക്കർ. ഈ ചിത്രത്തിന്റെ കഥ തരുന്നത് നടൻ തിലകൻ ചേട്ടൻ ആയിരുന്നു, ഈ കഥ ഞാൻ പിന്നീട് സിബിമലയിൽനെ അയച്ചു കൊടുക്കുകയായിരുന്നു. അങ്ങെയാണ് ഈ സിനിമ ചെയ്യ്തത്.

ഈ  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ രണ്ടു പെൺകുട്ടികൾ ആണ്, മഞ്ജുവും, ദിവ്യയും ആയിരുന്നു. പിന്നീട് രണ്ടു നായകന്മാരെ കണ്ടുപിടിക്കുകകയായിരുന്നു അങ്ങനെയാണ് ഡെപ്യൂട്ടി കലക്റ്റർ ആയി സുരേഷ് ഗോപിയെ തെരെഞ്ഞെടുത്തത്, പിന്നീട് വിക്ടർ  എന്ന കഥാപാത്രത്തെ ഞങ്ങളുടെ മനസിൽ തോന്നിയ മുഖം ബിജു  മേനോനെ ആയിരുന്നു എന്നാൽ ഷമ്മിയെ ആകണം എന്ന് തിലകൻ ചേട്ടൻ വാശി പിടിച്ചു. ഷമ്മി അന്ന് നല്ല നടനാണ് കോളേജ് റോൾ നന്നായി ചെയ്യാൻ പറ്റും. പക്ഷേ അദ്ദേഹത്തിന് ഒരു റൊമാന്റിക് ഇമേജില്ലായിരുന്നു.

തിലകൻ ചേട്ടൻ അന്ന് വാശി പിടിച്ച് നിന്നെങ്കിലും ഞങ്ങളെല്ലാവരും അതിനെ മറികടന്ന് ബിജു മോനോനെ ആ കഥാപാത്രത്തിനായി ഫിക്സ് ചെയ്തു. അത് ഞങ്ങളുടെ ഗ്രൂപ്പിൽ വിള്ളൽ വരുത്തി. ബാക്കി എല്ലാവരും അതിൽ നിന്നും മാറിപ്പോയി.പിന്നീട് ഞങൾ ചെറിയ ബഡ്ജറ്റിൽ ആയിരുന്നു പ്രണയവർണ്ണങ്ങൾ ചിത്രം ചെയ്യ്തത് , എങ്കിലും സിനിമ സൂപ്പർഹിറ്റ് ആകുകയും ചെയ്യ്തു ദിനേശ് പണിക്കർ പറയുന്നു.