തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പുജ ഹെഗ്‌ഡെ. ജീവയ്‌ക്കൊപ്പം മുഖംമൂടി എന്ന ചിത്രത്തിലൂടെയാണ് പജ ഹെഗ്‌ഡെ സിനിമയിലെത്തിയത്. പിന്നീട് മുന്‍നിര നായികമാരില്‍ ഒരാളായി പൂജ വളര്‍ന്നു. അല്ലു അര്‍ജുന്‍ ചിത്രമായ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിലെ കുട്ടിബൊമ്മ എന്ന ഗാനം പൂജയെ കൂടുതല്‍ പ്രേക്ഷക പ്രിയങ്കരിയാക്കി.
രാധേ ശ്യാം എന്ന ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് പൂജയാണ്.
പാന്‍ ഇന്ത്യ ചിത്രമായി ഒരുക്കുന്ന രാധേ ശ്യാം രാധാ കൃഷ്ണ കുമാര്‍ ആണ് ഒരുക്കുന്നത്.ഈ ചിത്രത്തില്‍ പ്രഭാസുമായും പൂജയമായും ചില പ്രശനങ്ങള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നായിക പൂജ ഹെഗ്ഡെയുടെ പെരുമാറ്റത്തില്‍ ഒട്ടും തന്നെ പ്രൊഫഷണലിസം ഇല്ലാത്തതില്‍ നായകന്‍ പ്രഭാസ് അസ്വസ്ഥനായി എന്നും ഇരുവര്‍ക്കും ഇടയിലുള്ള ഇരുപ്പുവശം അത്ര ശരിയല്ല എന്നാണ് പ്രചരിക്കുന്നത്.
എന്നാല്‍ ഈ പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണ് എന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രതികരിച്ചു.യുവി ക്രിയേഷന്‍സ് ആണ് രാധേ ശ്യാം നിര്‍മ്മിക്കുന്നത്. പരസ്പരം ബഹുമാനിക്കുന്നവരും ആരാധിക്കുന്നവരുമാണ് പൂജയും പ്രഭാസും. സിനിമയ്ക്ക് പുറത്തും ഇരുവരും സുഹൃത്തുക്കളാണ്. അതിനാല്‍ സ്‌ക്രീനില്‍ മാജിക്കല്‍ കെമിസ്ട്രി ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു
