തനിക്കു ഒരു കാര്യം തെറ്റായിട്ടും ശരിയായിട്ടു തോന്നിയാൽ അത് രാഷ്ട്രീയത്തിൽ ആണെങ്കില് പോലും താൻ അത് ഉച്ചത്തിൽ വിളിച്ചുംപറയുമെന്നു നേടാൻ വിനായകൻ. ഇന്നലെ തീയറ്ററുകളിൽ എത്തിയ പട സിനിമ യുടെ സെലിബ്രറ്റി ഷോക്ക് ശേഷം ആണ് വിനായകൻ ഇത് തുറന്നു പറഞ്ഞത്. അയ്യങ്കാളിപ്പട നടത്തിയ ഒരു യഥാര്‍ത്ഥ സമരത്തെ ആസ്പദമാക്കി കെ.എം കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പട. ഇടത് വലത് രാഷ്ട്രീയം ഒന്നുമില്ല, ഇത് മനുഷ്യന്റെ അവസ്ഥയെ കുറിച്ച് പറയുന്ന ഒരു സിനിമയാണ്. അതില്‍ ഇടതും വലതുമൊക്കെ വരുമായിരിക്കാം.

ഞാൻ എല്ലാ കൂട്ടത്തിൽ ഉൾപ്പെടുന്ന ആളാണ് താരം പറഞ്ഞു. തനിക്കു തെറ്റായിട്ട് തോന്നുന്ന എന്ത് കാര്യം ആയാലും താൻ അതിനെ ഉച്ചത്തിൽ വിമർശിക്കും.സിനിമയിൽ പറയുന്നത് അത്തരത്തിലുള്ള ഒരു വിഷയം ആണ്. ഇത്രയും കൊല്ലം കഴിഞ്ഞിട്ടും ഇത്തരമൊരു വിഷയത്തെ കുറിച്ച് നമ്മളെ ചിന്തിപ്പിച്ചത് സംവിധായകന്റെ നല്ല മനസ് എന്നാണ് വിനായകന്‍ പറയുന്നത്.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി രവി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.25 വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലു പേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് പട സിനിമയുടെ കഥ സംഗ്രഹം താരംപറയുന്നു .