ഇന്ത്യൻ സിനിമകളിൽ ബ്ലോക്കോഫീസിൽ റെക്കോർഡുകൾ സൃഷിട്ടിച്ച  സിനിമ ആയിരുന്നു ‘പഠാൻ’, ഇപ്പോൾ ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്, 56  ദിവസങ്ങൾക്ക് ശേഷമാണ് ഓ ടി ടി ചാർട്ട്  ചെയ്യ്തിരിക്കുന്നതെന്നും,അതുകൊണ്ടു കണക്ക് പ്രകാരം ചിത്രം മാർച്ചു 22 നെ സ്ട്രീമിങ് ആരംഭിക്കുമെന്നും റിപോർട്ടുകൾ പറയുന്നു. ടൈമ്സ്  ഓഫ് ഇന്ത്യ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ ട്രാക്കറുമാരായ ലൈറ്റ്‌സ് സിനിമയുടെ റിപ്പോർട്ട് പ്രകാരം മാർച്ച് 22  നെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രത്തിന്റെ ഓ ടി ടി റിലീസ്. ഈ ചിത്രം  ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തതുപോലെ തന്നെ ഓ ടി ടി യിലും റെക്കോർഡുകൾ സൃഷിട്ടിക്കും എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രം തീയറ്ററുകളിൽ 50  ദിവസം പൂർത്തീകരിച്ചിരുന്നു. പഠാൻ ഇപ്പോളും ലോകമാകെയുള്ള തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു മുന്നേറുന്നുണ്ട്.

ഷാരൂഖ് ഖാൻ നാല് വര്ഷത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തിയ ചിത്രം ആയിരുന്നു പഠാൻ, ഈ ഒരു ഒറ്റ ചിത്രം കൊണ്ട് തന്നെ താരത്തിന്റെ കരിയർ വീണ്ടും മിന്നി തിളങ്ങി എന്ന് തന്നെ പറയാ൦ , ചിത്രം ആഗോളം ബോക്സ് ഓഫീസിൽ 1000  കോടിയാണ് കരസ്ഥമാക്കിയിരിക്കുന്നത്, ഇന്ത്യൻ ബോക്സ്ഓഫീസിൽ 500  കോടിയുമാണ് ചിത്രം നേടിയത്.