ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് നസ്രിയ, അധികം സിനിമകൾ ഒന്നും നസ്രിയ ചെയ്തിട്ടില്ല, എന്നാലും ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു, ബാലതാരത്തിൽ നിന്നും നായിക വേഷത്തിൽ എത്തിയ നസ്രിയ വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്, മലയാളത്തിൽ മാത്രമല്ല തമിഴിലും നസ്രിയ ഏറെ തിളങ്ങിയിരുന്നു. തമിഴിലും വളരെ മികച്ച പ്രതികാരമാണ് താരത്തിന് ലഭിച്ചത്, നിരവധി ആരാധകരാണ് നസ്രിയയ്ക്ക് ഉള്ളത്. സിനിമയിൽ ഏറെ തിളങ്ങി നിന്ന സമയത്തായിരുന്നു നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചത്, ഫാദഫുമായുള്ള വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുക ആയിരുന്നു.
സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും സോഷ്യൽ മീഡിയയിൽ നസ്രിയ വളരെ സജീവമായിരുന്നു, സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്,നസ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ദുല്ഖറിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരം. ‘ ജന്മദിന ആശംസകള്‍ ഭൂം. നീയും അമ്മയും മുമ്മൂം എന്റെ സ്വന്തം. വിശ്വാസത്തിടോ നിന്റെ കുഞ്ഞി’ എന്നാണ് നസ്‌റിയയുടെ പോസ്റ്റ്. എത്രമാത്രം ക്യൂട്ട് ആണ് നസ്‌റിയയുടെ വാക്കുകള്‍. കുറുമ്പും കുസൃതിയും ഉള്ള കുഞ്ഞനുജത്തിയുടെ നിഷ്‌കളങ്കത നസ്‌റിയയുടെ ആശംസ പോസ്റ്റില്‍ കാണാം. നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖറും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. അതേ സമയം ഫഹദ് ഫാസിലും ദുല്‍ഖറിന് ആശംസ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിട്ടുണ്ട്. ‘ഹാപ്പി ബേര്‍ത്ത് ഡേ ഡിക്യു’ എന്ന് മാത്രമാണ് ഫഹദിന്റെ പോസ്റ്റ്.
