നടി നയൻതാരയും സംവിധായകൻ  വിഘ്‌നേഷ്  ശിവനും വിവാഹിതരാകുന്നു. തിരുപ്പതി  ക്ഷേത്രത്തിൽ വച്ച് ജൂൺ  9 ന്  ആണ്  വിവാഹം.ഏഴ്  വർഷത്തെ  പ്രണയയതിനു ശേഷമാണ് ഇരുവരും  വിവാഹത്തിന്  ഒരുങ്ങുന്നത്. മാലിദ്വീപില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിവാഹവിരുന്ന് സംഘടിപ്പിക്കും.കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍താരയ്‌ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

2011-ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയന്‍താര തിരിച്ചു വന്നത് 2015 ല്‍ വിഘ്നേശ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്‌നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്‌നേശിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് വിഘ്‌നേശിന്റെയും നയന്‍താരയുടെയും. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതിനിടെ രസകരമായ ഒരു വാര്‍ത്തയും പുറത്ത് വന്നിരുന്നു.