Connect with us

സിനിമ വാർത്തകൾ

കാൻ ചലച്ചിത്രമേളയിൽ  നയൻതാരയും എത്തുന്നു….!!!

Published

on

മെയ് 16-ന് ആരംഭിച്ച് മെയ് 28 വരെ നീണ്ടുനിൽക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ 2022-ന് ഫ്രാൻസ് ആതിഥേയത്വം വഹിക്കാൻ തയ്യാറാണ്. ഈ വർഷത്തെ കാൻ ഫെസ്റ്റിവൽ അതിന്റെ 75 വർഷം പൂർത്തിയാക്കുന്നതിനാൽ അത് സവിശേഷമാണ്. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന ഇന്ത്യയ്ക്കും ഇത് വളരെ സവിശേഷമായ ഒരു സ്ഥാനം നൽകുന്നു, കൂടാതെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ബിസിനസ്സ് വശമായ മാർഷെ ഡു ഫിലിമിൽ ‘കൺട്രി ഓഫ് ഓണർ’ ആക്കി.

റിപ്പോർട്ടുകൾ പ്രകാരം, അഭിനേതാക്കളായ അക്ഷയ് കുമാർ, നവാസുദ്ദീൻ സിദ്ദിഖി, നയൻതാര, പൂജ ഹെഗ്‌ഡെ, ശേഖർ കപൂർ, ആർ മാധവൻ, വാണി ത്രിപാഠി, തമന്ന ഭാട്ടിയ എന്നിവർ പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. ഗ്രാമി ജേതാക്കളായ എആർ റഹ്മാൻ, റിക്കി കെജ് എന്നിവരെ കൂടാതെ ഗാനരചയിതാവ് പ്രസൂൺ ജോഷി, മാമേ ഖാൻ എന്നിവരും പ്രതിനിധി സംഘത്തിന്റെ ഭാഗമാണ്. ഉദ്ഘാടനരാവിൽ ഇന്ത്യയാണ് ഫോക്കസ് രാജ്യം. ഇന്ത്യൻ സിനിമയും സംസ്കാരവും മുൻനിർത്തിയുള്ള അവതരണങ്ങളുണ്ടാകും. ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഫിലിം മാർക്കറ്റിൽ ആദ്യ ‘കൺട്രി ഓഫ് ഓണർ’ അംഗീകാരവും ഇന്ത്യയ്ക്കാണ്.സംഗീതസംവിധായകരായ എ.ആർ. റഹ്‌മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, സംവിധായകൻ ശേഖർ കപൂർ, നടന്മാരായ നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, നടിമാരായ പൂജ ഹെഡ്‌ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടാവുക.

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending