ഒരുകാലത്ത് മലയാള സിനിമയിൽ നിന്നും ഒഴിച്ചുകൂടാനാകാത്ത നിറസാന്നിധ്യം തന്നെയായിരുന്നു നവ്യാനായർ. നിരവധി ചിത്രങ്ങളിൽ നവ്യാനായർ വേഷങ്ങൾ കൈകാര്യം ചെയ്തു. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയെ സിനിമാമേഖലയിൽ എന്നും വേറിട്ടതാക്കി നിർത്തിയിട്ടുള്ളത്. ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ നവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി നവ്യ മാറുകയായിരുന്നു. കാവ്യാമാധവൻ, മഞ്ജുവാര്യർ, നവ്യ നായർ എന്നീ മൂന്ന് നായിക കഥാപാത്രങ്ങൾ ആരെങ്കിലുമൊരാൾ ഇല്ലാതെ ഒരു മലയാള സിനിമ ഒരുകാലത്ത് സങ്കൽപ്പിക്കാൻ തന്നെ വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.


അത്രയേറെ സ്വാധീനം ആണ് ഈ നായികമാർ മലയാള സിനിമയിൽ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ കഥാപാത്രങ്ങളും വിട്ടുനിൽക്കലും ഒക്കെ സിനിമ മേഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പല മികച്ച കഥാപാത്രങ്ങളും ഇവരിലൂടെ പുറത്തു വരേണ്ടത് നഷ്ടമായി പോയതിന്റെ നിരാശ പലപ്പോഴും മലയാളികൾ പ്രകടിപ്പിച്ചിട്ടുണ്ട്. വിവാഹശേഷമാണ് മൂന്നു നായികമാരും അഭിനയരംഗത്തു നിന്നും വിട്ടു നിന്നത്. തൻറെ സുഹൃത്തുക്കളുടെ ഒക്കെ വിവാഹംകഴിഞ്ഞപ്പോൾ വീട്ടുകാർ നിർബന്ധിച്ചപ്പോൾ വിവാഹം കഴിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു താനെന്ന് ഒരിക്കൽ നവ്യ വ്യക്തമാക്കുകയുണ്ടായി. വിവാഹംകഴിഞ്ഞപ്പോൾ പ്രായം 24 വയസ്സ് മാത്രമായിരുന്നു താരത്തിന്. ഇന്നും സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ടു പോകുന്ന നവ്യ സമൂഹമാധ്യമങ്ങളിൽ അടക്കം സജീവസാന്നിധ്യമാണ്.


വിവാഹത്തോടെ സിനിമയിൽ നിന്ന് താരം വിട്ടുനിന്നു എന്ന് പറയുമ്പോഴും അത് മലയാള സിനിമയിൽ നിന്ന് മാത്രം ആയിരുന്നു എന്ന് എടുത്തുപറയേണ്ടതുണ്ട്. മറ്റു ഭാഷകളിലെ സിനിമകളിലും സീരിയലുകളിലും നവ്യ പ്രത്യക്ഷപ്പെടുകയും അതോടൊപ്പം തന്നെ സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും ഒക്കെ ജഡ്ജായും മറ്റും താരം കടന്നു വരികയും ചെയ്തിരുന്നു. അങ്ങനെ എന്നും ആളുകൾക്കിടയിൽ നിറഞ്ഞ് നിൽക്കുവാൻ നവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. നവ്യകൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ്. നന്ദനം എന്ന ചിത്രത്തിൽ തുടങ്ങി വിരലിലെണ്ണാവുന്നതിലുമധികം ചിത്രങ്ങളിലാണ് നവ്യയും പൃഥ്വിയും ഒന്നിച്ച് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. അമ്മക്കിളിക്കൂട്, വെള്ളിത്തിര തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുന്നത് തന്നെയായിരുന്നു.


ഗുരുവായൂരപ്പൻറെ ഭക്തയായ ബാലാമണിയുടെ ജീവിതം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അഭിനയിക്കുകയായിരുന്നില്ല മറിച്ച് നവ്യ ആ കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു. നന്ദനം എന്ന ചിത്രത്തിലെ പ്രമോഷന് സാധാരണക്കാരായ നിരവധി ആളുകൾ അന്ന് എത്തിയിരുന്നത് എന്ന് താരം ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി. ഇപ്പോൾ അന്ന് നടന്ന ചില ചോദ്യങ്ങൾക്കുള്ള പൃഥ്വിയുടെ മറുപടിയെ പറ്റിയാണ് നവ്യ മനസ്സ് തുറക്കുന്നത്. പ്രേമിച്ച് വിവാഹം കഴിക്കാൻ സാധിക്കാതെ വരുമ്പോൾ ഗുരുവായൂരപ്പനെ ആണോ വിളിക്കേണ്ടത് അതിന് ഇവിടെ സംഘടനകളൊക്കെ ഇല്ലേയെന്ന ഒരാളുടെ ചോദ്യത്തിന് പൃഥ്വിയുടെ മറുപടി തങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി എന്നാണ് നവ്യ പറയുന്നത്. ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാതെ വരുമ്പോൾ എൻറെ ഗുരുവായൂരപ്പ എന്നല്ലാതെ സംഘടനയുടെ പേര് ആരെങ്കിലും വിളിക്കുമോ എന്നായിരുന്നു അന്ന് പൃഥ്വിരാജ് ചോദിച്ചത്. എന്ത് കാര്യവും തുറന്നു പറയുവാൻ പൃഥ്വി കാണിക്കുന്ന നിലപാട് ഇന്നും തുടരുന്നുണ്ടെന്നും ഇന്ന് അൽപം പോളിഷ് ചെയ്തുള്ള വാക്കുകൾ ആണ് താരം പ്രയോഗിക്കുന്നത് എന്നുമാണ് നവ്യാ പറഞ്ഞിരിക്കുന്നത്.