രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യ്തു കുഞ്ചാക്കോ ബോബൻ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു ‘ന്നാ താൻ കേസ് കൊട്’. ഈ ചിത്രം 5  ദിവസം കൊണ്ട് 25  കോടി കളക്‌ഷൻ ആണ് നേടിയത്. ശരിക്കും പറഞ്ഞാൽ ഈ ചിത്രം വിവാദങ്ങളുടെ നടുവിൽ ആയിരുന്നു ചിത്രം റിലീസ് ആയതും. ചിത്രത്തിന്റെ പോസ്റ്ററിലെ കുറിപ്പ്തന്നെതീയിട്ടറുകളിലെക്കുള്ള    വഴികളിൽ  കുഴികൾ ഉണ്ട്എന്നാലും വന്നേക്കണേ  എന്ന പരസ്യ വാചകം ആണ് ചിലരെ ചൊടിപ്പിച്ചിരുന്നത്. ഈ  ഒരു പരസ്യം രാഷ്ട്രീയപരമായ ഇടപെടലുകൾക്ക് വരെ വഴി തെളിയിച്ചിരുന്നു.

ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പോസ്റ്ററിലെ വിവാദമായ പരസ്യ വാചകം,എന്നാൽ ഇനിയും ഈ ചിത്രം കാണരുത് എന്നും ചിത്രം ബഹിഷ്കരിക്കണം എന്നുള്ള രീത്യിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു. ഇത് ചാക്കോച്ചന്റെ സോഷ്യൽ മീഡിയ പേജുകളിൽ തന്നെ ട്രോളുകൾ ആയി വന്നിരുന്നു. എന്നാൽ മറ്റുചിലർ ചിത്രത്തെ പിന്തുണച്ചും രംഗത്തു എത്തിയിരുന്നു. എന്നാൽ  ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല  ഇങ്ങനെ പരസ്യ വാചകം ചേർത്ത് എന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.

തമിഴ് നാട്ടിൽ നടന്ന  ഒരു സംഭവം ആണ് ചിത്രത്തിന് ആധാര൦ . എന്നാൽ  ഈ സിനിമയുമായി ബന്ധപെട്ടു സോഷ്യൽ മീഡിയിൽ  അണിയറ  പ്രവർത്തകർ  പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നതു. റോഡിലെ കുഴികളുമായി ബന്ധപെട്ടു പരാതി നല്കാൻ  N H A I(നാഷണൽ  ഹൈവ് അതോറിട്ടി  ഓഫ് ഇന്ത്യ  എന്ന ആപ്പ് വികസിപ്പിക്കുന്നു. ഈ വാർത്തയോട് ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ട പോസ്റ്റ്. ദേശിയ പാതയിലെ കുഴികളോ, അല്ലെങ്കിൽ റോഡിന്റെ ശോചനീയാവസ്ഥകളെ കുറിച്ച് അധികൃതരെ അറിയിപ്പിക്കാൻ ആണ് ഇങ്ങനെ ഒരു ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത് ഇതിന്റെ സമയപരിധി ഉടൻ   നിശ്ച്ചയിക്കും ,ഇതിൽ വീഴ്ച്ച വരുത്തിയാൽ  പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ  ചുമത്താൻ  വ്യവസ്ഥ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ ഉത്തരവ് ഇടുന്നതായിരിക്കും.