ജൂലൈ 21 നാണു ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടര്‍ന്ന് ജീവനൊടുക്കിയ  ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ ജീവിതം സിനിമയാവുന്നു. പ്രദീപ് ചൊക്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു  ട്രാൻസ്ജെഡർ തന്നെയാണ് അനന്യയുടെ വേഷമിടുന്നതു.  ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. movie-based-on-transgender-ananya-kumari-alex-lifemovie-based-on-transgender-ananya-kumari-alex-life

ജൂലൈ 20 നാണു അനന്യയെ കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പാളിച്ചകളെ തുടര്‍ന്ന് വലിയ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് അനന്യ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം സഹിക്കാൻ കഴിയാത്ത വേദനയും ആരോഗ്യപ്രശ്നങ്ങളും അനന്യക്കുണ്ടായതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. movie-based-on-transgender-ananya-kumari-alex-life

‘നമ്മുടെ സിലബസ്സുകളിലും, ധർമ്മശാസ്ത്രങ്ങളിലും അപൂർണ്ണതയുടെ ചാപ്പ കുത്തി പാർശ്വവൽക്കരിക്കപ്പെട്ടു പോയവരുടെ അസ്തിത്വ വ്യഥകളുടെയും ജീവിത പോരാട്ടങ്ങളുടെയും കഥ ചലച്ചിത്രമാക്കുകയാണ്’ എന്നാണ്  സംവിധായകന്റെ വാക്കുകൾ. പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടി തൊണ്ടൻ തുടങ്ങിയ തൻ്റെ മുൻ സിനിമകളിലെ പോലെ തന്നെ പുതിയ ചിത്രത്തിലും മറ്റൊരു സാമുഹ്യ വിഷയമാണ് പ്രദീപ് പറയുന്നത്.
youtube abonnenten kaufen