മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഉടൻ ഒരു ചിത്രം വരുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഈ ഒരു വാർത്ത പുറത്തു വിട്ടത് സിനിമ അനിലൈസിഡ്  കൂടിയായ ശ്രീധർ പിള്ളൈ ആണ്. ഇരുവരുടയും കൂട്ടുകെട്ടിലുള്ള ഒരു ചിത്രം ആരാധകർ എന്നും ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ ജോസ് പെല്ലിശ്ശേരി, മമ്മൂട്ടി കൂട്ടുകെട്ടിലെ നൻ പകൽ നേരത്തെ മയക്കം  ഉടൻ റിലീസ് ഉണ്ടാകും എന്നാണ് റിപോർട്ടുകൾ പറയുന്നത്.

ആ ഒരു ചിത്രത്തിന്റെ ന്യൂസ് എത്തിയതിനു ശേഷം പിന്നീട് മോഹൻലാൽ ആരാധകരുടെ ആഗ്രഹം ആയിരുന്നു ജോസ് പെല്ലിശേരിയുമായുള്ള കൂട്ടുകെട്ടിലെ ലാലേട്ടന്റെ ഒരു ചിത്രം. ഇപ്പോൾ ആ  ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. എന്നാൽ ജോസ്‌പെല്ലിശേരിയുടെ വിമർശങ്ങൾ ഏറ്റ  ഒരു ചിത്രം ആയിരുന്നു ചുരളി, ഇനിയും അതുപോലെ ആകരുത് പ്രിയപ്പെട്ട ലാലേട്ടന്റെ ഈ ചിത്രമെങ്കിലും എന്ന് ആരാധകർ പറയുന്നു, ഒരിക്കലും ഇതൊരു ചുരളി പോലുള്ള പരീക്ഷണ ചിത്രം ആകരുതെന്നും അവർ പറയുന്നു.

എന്നാൽ ജോസ്‌പെല്ലിശേരിയുടെ ഒരു വത്യസ്തമായ മോഹൻലാൽ ചിത്രമായിരിക്കും ഇതെന്നും  റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ  ഈ  റിപോർട്ടുകൾക്കു ശേഷം നല്ല പ്രതീക്ഷയിൽ ആണ് ആരധകർ. ജിത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ‘റാം ‘ഇപ്പോൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്,അതുകൊണ്ടു തന്നെ ആ ചിത്രത്തിന് ശേഷം മാത്രം ആയിരിക്കും ജോസ് പെല്ലിശ്ശേരി യുടെ ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.