ലാലേട്ടനെക്കുറിച്ച് പറയുമ്പോൾ മലയാളികൾ പലപ്പോഴും മടിക്കാതെ ആവർത്തിക്കുന്ന വാക്കാണ് നമ്മുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ എന്ന് അല്ലേ. അതേ അത്രയ്ക്കും സിംമ്പിൾ ആണ് മോഹൻലാൽ എന്ന താരം. അതുകൊണ്ടുതന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഓരോന്നും ആരാധകർ, നിരവധി സിനിമകൾ മോഹൻലാൽ മലയാളികൾക്ക് വേണ്ടി സമ്മാനിച്ച് കഴിഞ്ഞു, വില്ലനായി മലയാള  സിനിമയിലേക്ക് എത്തിയ മോഹൻലാൽ ഇപ്പോൾ താര രാജാവായി അരങ്ങ് വാഴുകയാണ്.


ഇപ്പോൾ മോഹൻലാൽ നടി മഞ്ജുവിനെ കുറിച്ചും ശോഭനയെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഒരിക്കൽ മോഹൻലാലിനോട് അവതാരകൻ ചോദിച്ച ആ ചോദ്യത്തിന് മുന്നിൽ ശെരിക്കും മോഹൻലാൽ ഉത്തരം ഇല്ലാതെ ഒരു നിമിഷം മൗനമായിരുന്നു. എന്നാൽ പിന്നീട് മോഹൻലാൽ തന്റെ ഭാഗം കൃത്യമായി പറയുകയും ചെയ്തു. മോഹൻലാലിൻറെ കൂടെ ഒട്ടേറെ ചിത്രങ്ങൾ ചെയ്തവരാണ് ശോഭനയും അതുപോലെ മഞ്ജുവും അതിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്നായിരുന്നു ചോദ്യം. മോഹൻലാൽ നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു… ശോഭന എനിക്കൊപ്പം അമ്പതിനാലോളം സിനിമകളിൽ അഭിനയിച്ച ആളാണ്.

മഞ്ജു വാര്യർ ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് പ്രയാസം ഉള്ള കാര്യം ആണ്. പക്ഷെ എക്സ്പീരിയൻസിന്റെ പുറത്ത് ശോഭനയെ ഞാൻ തിരഞ്ഞെടുക്കു. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതെ ഉളളു. ഇപ്പോൾ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആളുകൾക്ക് മുന്നിൽ. അതുകൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ എറ്റവും മുൻപന്തിയിൽ മഞ്ജു വാര്യർ ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മുൻ നിരയിൽ വന്നേക്കാം”. – മോഹൻലാൽ പറയുന്നു.