Connect with us

സിനിമ വാർത്തകൾ

ഇവൻ വീട്ടിലെ നാലാമത്തെ കുഞ്ഞാണ് അതുകൊണ്ട് നോക്കുന്നത് ഈസി ജോബാണ്

Published

on

ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, മിയ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, കഴിഞ്ഞ മാസമാണ് മിയ വിവാഹിതയായത്, എറണാകുളം സ്വദേശി അശ്വിൻ ആണ് മിയയുടെ കഴുത്തിൽ താലി ചാർത്തിയത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത് വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ്.വളരെ ലളിതമായിട്ടാണ് മിയയുടെ വിവാഹ ചടങ്ങുകൾ നടന്നത്,

മിയയുടെയും അശ്വിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയാണ് താരം വിവാഹിതയാകുന്ന വാര്ത്ത എല്ലാവരും അറിഞ്ഞത്, അശ്വിന്റെ വീട്ടില്‍ വെച്ച്‌ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മിയയുടെ അമ്മ അശ്വിനെ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മകള്‍ക്ക് വരനായി കണ്ടെത്തിയത്, സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്,
കഴിഞ്ഞദിവസം തങ്ങള്‍ക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിശേഷം സോഷ്യൽമീഡിയയിലൂടെ മിയ പങ്ക് വച്ചത്.അതേ ആൺകുട്ടിയാണ്, ലൂക്ക ജോസഫ് ഫിലിപ്പ്, എന്ന് കുറിച്ചാണ് മിയയും അശ്വിനും ചേർ‍ന്ന് കുട്ടിയുമായി നിൽക്കുന്ന ചിത്രം മിയ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
ഒരു മാസമായി തന്റെ മകൻ ലൂക്ക എത്തിയിട്ട് എന്ന് ഒരു  അഭിമുഖത്തിൽ മിയ പറയുന്നു. ഒരു മാസം മുൻപ് പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഞാനിപ്പോൾ എന്റെ വീട്ടിലാണ് ഉള്ളത്. എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് എന്നും നടി വ്യക്തമാക്കി.വീട്ടിലെ നാലാമത്തെ കുഞ്ഞായതു കൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ ഈസി ജോബാണ്’’. – എന്നും മിയ വ്യക്തമാക്കി.

സിനിമ വാർത്തകൾ

റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

Published

on

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ  ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ  കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.

എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.

 

 

 

Continue Reading

Latest News

Trending