മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ടീസര്‍ പുറത്ത്.ചിത്രം  മെയ് 13ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ പാട്ടുകൾ ആരാധക പ്രശംസ നേടിയിരുന്നു. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ.എ.ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു.  പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും  അതിഥി വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ എ.ഇ എന്നിവരും വേഷമിട്ടിട്ടുണ്ട്.സൗണ്ട് ഡിസൈന്‍ – അരുണ വര്‍മ, പശ്ചാത്തലസംഗീതം- യാക്‌സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വിഎഫ്എക്‌സ്- നിഥിന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, പി.ആര്‍.ഒ -വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈന്‍-താമിര്‍ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍, ഡയറക്ടേഴ്‌സ് അസിസ്റ്റന്റ് – എം.കുഞ്ഞാപ്പ.