മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാൾ ആണ് മീര ജാസ്മിൻ. മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര. അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാള സിനിമയിൽ സംഭാവന ചെയ്തത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം മീര തകർത്താടിയിരുന്നു.
അന്യ ഭാഷ ചിത്രങ്ങളും മീരയുടെ അഭിനയ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷയായ മീര അങ്ങനെ സോഷ്യൽ മീഡിയയിലും സജീവമല്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സിനിമ ജീവിതത്തെക്കുറിച്ച് മീര ജെ ബി ജങ്ഷനിൽ പറഞ്ഞ ചില കാര്യങ്ങളാണ്.തിരുവല്ലയില്‍ നിന്നും വന്ന കുട്ടിയാണ് ഞാന്‍, സാധാരണ ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിഅവിടെ നിന്നുമാണ് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചത്.. വലിയ ഇഷ്ട്ടത്തോടെയാണ് ചലച്ചിത്രലോകത്തേക്ക് എത്തിയത് ..അങ്ങനെ രണ്ട് മൂന്ന് സിനിമ കഴിപ്പോൾ ഇഷ്ട്ടം തോന്നിയിട്ട് തന്നെയാണ് ,ഇവിടെ നിന്നത് .പിന്നെ ഒരു ഘട്ടമായപ്പോള്‍ ഞാന്‍ വെറുക്കാന്‍ തുടങ്ങി ഈ സ്ഥലം.
ഞാനപ്പോഴും പറയാറുണ്ട് ആര്‍ട്ട് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ആര്‍ട്ട് നിലനില്‍ക്കുന്ന ഈ സ്ഥലം എനിക്ക് ഇഷ്ടമല്ല. ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല.ആരെയും ഞാനായി വേദനിപ്പിക്കാറില്ല ഞാന്‍ അങ്ങനെയുളള ഒരു ആളല്ല.പക്ഷേ ഗോസിപ്പുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു എനിക്ക് ആളുകളെ ഇഷ്ടപ്പെടാനാണ് താല്‍പര്യം. ആളുകള്‍ക്കൊപ്പം ഇരിക്കാന്‍ ഇഷ്ടമാണ്. എപ്പോഴും പോസിറ്റിവായിട്ടിരിക്കണം. പിന്നെ ഈ നെഗറ്റിവിറ്റി സംസാരിക്കുന്നത് എനിക്കിഷ്ടമല്ല.’ എന്നാണ് താരം പറയുന്നത്
