മലയാളത്തിന്റെ  സ്വന്തം  നടിയാണ് അനുശ്രീ. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ  ചോദിച്ച ചോദ്യത്തിന്  തക്ക മറുപടി നൽകി സോഷ്യൽ മീഡിയിൽ ഇടം നേടിയിരിക്കുകയാണ് താരം. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു അനുശ്രീ  സോഷ്യൽ മീഡിയിൽ ശ്രെദ്ധ  നേടിയിരുന്നു. ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ താരം  ഈതവണ പങ്കെടുത്തിരുന്നില്ല, മിക്കപോളും  ശോഭയാത്രയിൽ  ഭാരതാംബയായും, ശ്രീകൃഷ്ണനായും, രാധയായും താരം പങ്കെടുത്തിട്ടുള്ളതാണ്. എന്നാൽ ഈ  പതിവുകൾ താരം തെറ്റിച്ചിരിക്കുകയാണ്. മുൻപ് താരം ഇങ്ങനെ വേഷം അണിയുമ്പോൾ  സോഷ്യൽ മീഡിയിൽ കൂടുതൽ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

അത്തരം വിമർശനങ്ങൾ ഭയന്നതുകൊണ്ടാണോ  ഈതവണ ശോഭായാത്രയിൽ  പങ്കെടുക്കാഞ്ഞത് എന്നുള്ള  ചോദ്യം ആയിരുന്നു മാധ്യമങ്ങൾ ചോദിച്ചത്, എന്നാൽ അനുശ്രീ നൽകിയ മറുപടി അങ്ങനെ ഒരു ഭയം ഇല്ല , അങ്ങനെ പേടിക്കേണ്ട കാര്യമില്ലല്ലോ. എന്തുകൊണ്ട്  ഈ പ്രാവശ്യം   ശ്രീകൃഷ്‌ണ ജയന്തി  ആഘോഷത്തിൽ പങ്കെടുക്കാഞ്ഞത് എന്ന ചോദ്യത്തിനും താരം നൽകിയ മറുപടി, താരം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന സമയത്തു ആയിരുന്നു മാധ്യമത്തിന്റെ ഈ ചോദ്യം.

വിവാഹത്തിന് വന്നപ്പോളാണോ  ശോഭായാത്രയിൽ പങ്കെടുക്കുന്നതിന് പറ്റി ചോദിക്കുന്നത്, താരത്തിന്റെ ഈ മറുപടി ആരധകരെയും രസിപ്പിച്ചു. വത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ ഞെട്ടിക്കാറുള്ള താരം കൂടിയാണ് അനുശ്രീ, മലയാളത്തിന്റെ സ്വന്തം സംവിധായകൻ ലാൽ ജോസ് ആണ് താരത്തെ സിനിമയിലേക്കു എത്തിച്ചത് , ചിത്രം ഡൈമണ്ട്  നെക്‌ലേസ്. പിന്നീട്  നിരവധി സിനിമകളിൽ ചെറുതും, വലുതുമായ വേഷങ്ങൾ ചെയ്യ്തുകൊണ്ടു പ്രേഷകരുടെ മനസിൽ ഇടം നേടാൻ കഴിഞ്ഞു.