സിനിമകളിലും, പരമ്പരകളിലും  ‘അമ്മ വേഷം ചെയ്ത് നടി മങ്ക മഹേഷ് തന്റെ രണ്ടാം വിവാഹത്തെകുറിച്ചു  തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. എന്നാൽ ആ വിവാഹം എന്റെ ജീവിതത്തിൽ ആവശ്യമായിരുന്ന നടി പറയുന്നു. 2003  ൽ ആയിരുന്നു  എന്റെ ആദ്യഭർത്താവിന്റെ  മരണം. മകളുടെ വിവാഹത്തിന് ശേഷം  ജീവിതത്തിൽ   ഒറ്റപെട്ടതുപോലെ തോന്നിയതിനു ശേഷമാണ് രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത് താരം പറയുന്നു.

ഭർത്താവ് ആലപ്പുഴക്കാരൻ ആണ് ബിസ്സ്നെസ് ആണ് അദ്ദേഹത്തിന്. 2010  ൽ  ആയിരുന്നു വിവാഹം. ഞാൻ അഭിനയിക്കാൻ പോകുന്നതിൽ അദ്ദേഹത്തിന് യാതൊരു വിധ കുഴപ്പവുമില്ല, ഇപ്പോൾ ഞങ്ങൾക്ക് ഒരു മകൻ ഉണ്ട്, ഞങ്ങൾ മൂന്നുപേരും കൂടിയാണ് ഇപ്പോൾ ഒന്നിച്ചു താമസിക്കുന്നത്. പലരും ഇപ്പോളും ചോദിച്ചിട്ടുണ്ട് നാണമില്ലേ ഈ  പ്രായത്തിൽ വിവാഹം കഴിക്കാൻ എന്നാൽ  അതിനു കൃത്യമായി മറുപടി താരം പറയുന്നുണ്ട്.ചിലപ്പോൾ മക്കൾ നമ്മൾക്ക് ഉണ്ടെങ്കിലും അവർ നമ്മളെ നോക്കണം യെന്നില്ലല്ലോ  അതുകൊണ്ടു മകളുടെ വിവാഹം കഴിഞ്ഞു ഞാൻ അടുത്ത വിവാഹത്തെ കുറിച്ച് ചിന്തിച്ചത് താരം പറയുന്നു.

ഇതിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായാലും ഞാൻ അത് കണക്കെടുത്തില്ല, എനിക്കു മകളുടെ അനുവാദം മതി ആയിരിന്നു അവൾക്കും ,ഭർത്താവിനും ഈ  വിവാഹത്തിനു കുഴപ്പമില്ലായിരുന്നു അതുകൊണ്ടു ഞാൻ രണ്ടാമത് വിവാഹം കഴിച്ചു. കോവിഡ്  സമയത്തു എനിക്ക്  അസുഖം വന്നപ്പോൾ അദ്ദേഹം ഉള്ളതുകൊണ്ട് എന്റെ മകൾക്ക് യാതൊരു ടെൻഷനുമില്ലായിരുന്നു, എപ്പോളായാലും  നമ്മളെ നോക്കാൻ  ഒരു പങ്കാളി ഉണ്ടെന്നു പറയുന്നത് എന്തുകൊണ്ടും നല്ലതാണ് നടി പറയുന്നു.