മലയാളികൾക്കു ഒരുപാടു ഇഷ്ട്ടമുള്ള താരം ആണ് വിഷ്ണു വിശാൽ. മലയാള സിനിമയിൽ ഇതുവരെയും ഒരു സിനിമ പോലും ചെയ്യാതെ ആയാലും ഈ താരത്തെ എല്ലാ മലയാളി പ്രേഷകരും ഈ താരത്തിന്റെ ആരാധകരാണ്. വിഷ്‌ണു അഭിനയിച്ച രാക്ഷസൻ എന്ന ത്രില്ലർ മൂവി കേരളക്കരയിൽ വലിയ തരംഗം ആയിരുന്ന ചിത്രമായിരുന്നു. ചിത്രത്തിൽ നായികയായി എത്തിയതു അമലപോൾ ആയിരുന്നു.അതുപോലെ മലയാളികൾക്ക് ഒരുപാടു പ്രിയമുള്ള നായികയാണ് മഞ്ജിമ മോഹൻ. താരം ആദ്യ കാലത്തു ബാല താരമായി ആണ് മലയാള സിനിമയിൽ എത്തിയത്.

ബാലതാരം ആയിട്ട് നിരവധി മലയാളസിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം നായികയായി അരങ്ങേറിയത്. നിവിൻ പോളി ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.ഇപ്പോൾ ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ് എഫ് ഐ ആർ . ഈ ചിത്രത്തിന്റെ ട്രയിലർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.തീവ്രവാദം പ്രമേയംആക്കി മനു ആനന്ദ് എഴുതുന്ന ചിത്രമാണ് എഫ് ഐ ആർ. തീവ്രവാദിയായി മുദ്രകുത്തപ്പെടുന്നതിൽ നിന്നും രക്ഷ നേടുവാൻ ശ്രമിക്കുന്ന ഇർഫാൻ അഹ്മദ് എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഈ കഥാപത്രത്തെ അവതരിപ്പിക്കുന്നതു വിഷ്ണു വിശാൽ ആണ്.നായികയായി മഞ്ജിമ മോഹൻ എത്തുന്നു. വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റെയ്സ വിൽസൺ, റെബ മോണിക്ക ജോൺ, ഗൗതം മേനോൻ, മാല പാർവ്വതി എന്നിവരും ചിത്രത്തിൽ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി പതിനൊന്നാം തീയതി ആണ് തീയറ്ററുകളിലെത്തുന്നത്.ഈ ചിത്രം കേരളത്തിൽ നല്ലൊരു കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ പ്രതീക്ഷ.