അമൽ നീരദ്,മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഭീഷമപർവ്വംത്തിന്റെ ട്രെയിലർ എത്തി.ബിഗ് ബി ക്കു സമാനമായ ത്രില്ലടിപ്പിക്കുന്ന വിരുന്നു തന്നെയാണ് ഭീഷ്‌മ പർവ്വം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയിലർ തരുന്ന സൂചന. ടീസറില്‍ മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തെയായിരുന്നു വെളിപ്പെടുത്തിയിരുന്നതെങ്കില്‍, ട്രെയിലര്‍ മാസും ക്ലാസും ചേര്‍ന്ന ചിത്രമായിരിക്കും അമല്‍ നീരദ് ഒരുക്കിയിരിക്കുന്നതെന്നു പറയുന്നു. ചിത്രത്തിന്റെ കഥ സംഗ്രഹം കൊച്ചികേന്ദ്രീകരിച്ചു നടക്കുന്ന സംഭവങ്ങൾ ആണ്. വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ ഉള്ളത്.

ആക്‌ഷനെ പ്രധാന്യം നൽകുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ പ്രമുഖരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അന്തരിച്ച അതുല്യ പ്രതിഭകളായ നെടുമുടി വേണു, കെപിഎസി ലളിത എന്നിവരുടെ നിമിഷങ്ങളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിന്‍ ശ്യമാണ് സംഗീത സംവിധാനം. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.ബിഗ് ബിയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് ഭീഷ്മ പര്‍വ്വത്തില്‍ സിനിമാ പ്രേമികള്‍ക്ക്. ചിത്രത്തിലെ പറുദീസ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗാനത്തിന് വലിയ പ്രേക്ഷക സ്വീകര്യതയാണ് ലഭിച്ചിരിക്കുന്നത്. ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തും.