ഭീഷ്മ പർവ്വത്തിലെ ലെനയുടെ അഭിനയത്തിന് മമ്മൂട്ടി അഭിനന്ദിച്ചതിനെ കുറിച്ച് താരം പറയുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച കഥാപാത്രം മൈക്കിളിന്റെ സഹോദരി സൂസൻ എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിച്ചത്. സെറ്റിൽ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ലെന പറയുന്നു. ചിത്രത്തിൽ മമ്മൂക്കയുടെ അഭിനയം വേറെ ലെവൽ ആണ്.

അദ്ദേഹത്തിന് വളരെ നല്ല സീനുകളുടെ ഭാഗം ആകാൻ കഴിഞ്ഞു. മമ്മൂക്കയോട് ഫോണില്‍ സംസാരിക്കുന്ന രംഗങ്ങളാണെങ്കിലും അപ്പുറത്ത് മമ്മൂക്കയുടെ ഉഗ്രന്‍ പെര്‍ഫോമന്‍സ് കാരണം നമ്മള്‍ക്കും ബെറ്ററായ ഒരു റിസള്‍ട്ട് കൊടുക്കാനായി.എനിക്ക് സിനിമയിൽ മറക്കാനാവാത്തത് അദ്ദേഹം എന്നെ അഭിനന്ദിച്ചു എന്നുള്ളതാണ്. കുറക്കേണ്ടവരുടെ എണ്ണം കൂടും എന്ന ഡയലോഗ് വരുന്ന സീൻ മൈക്കിളിനോട് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് സൂസൻ അത് എടുത്ത ശേഷം അദ്ദേഹം നന്നായി എന്ന് പറഞ്ഞു അഭിനന്ദിച്ചു. ഇത്രയും കാലത്തിനിടെ ഒരു അവാർഡ് കിട്ടിയ പ്രതീതി ആയിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം ലെന പറയുന്നു.

ഇത്ര കാലത്തിനിടെ ആദ്യമായാണ്. ഒരു വലിയ അവാര്‍ഡ് കിട്ടിയ പോലെ തോന്നി. താന്‍ ശരിക്കും ത്രില്ലടിച്ചു പോയി. അത് നല്‍കിയ ഊര്‍ജം ചെറുതല്ല എന്നാണ് വനിത ഓണ്‍ലൈനോട് പ്രതികരിക്കുന്നത്. ഭീഷ്മ പര്‍വം കരിയറിലെ ടേണിംഗ് പോയിന്റ് ആണെന്നും നടി പറയുന്നു.നല്ലൊരു ചേഞ്ച് ഫീൽ ചെയ്യുന്നുണ്ട് നടി പറയുന്നു.