‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തു എത്തിയ സംവിധായകൻ ആണ് ലാൽജോസ്, പിന്നീട് താരം ചെയ്യ്ത സിനിമകൾ എല്ലാം തന്നെ ഹിറ്റ് ആകുകയും ചെയ്യ്തു, ഇപ്പോൾ താരം പറഞ്ഞത് തനിക്കു ചാക്കോച്ചനോടുള്ള പിണക്കത്തെ കുറിച്ച് ആയിരുന്നു. ‘ക്ലാസ്സ്മേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം ഒരു ചെറിയ പിണക്കം എനിക്ക് ചാക്കോച്ചനോട് തോന്നിയിരുന്നു അതിനുള്ള കാരണം ലാൽജോസ് പറഞ്ഞത് ഇങ്ങനെ.

ആ സിനിമയുടെ അവസാന ഭാഗമായപ്പോളേക്കും ചാക്കോച്ചൻ അതിൽനിന്നും പിന്മാറിയിരുന്നു.അങ്ങെനെ ഇരിക്കെ   ബെന്നി പി നായരമ്പലവും കൂട്ടരും മറ്റു പ്രൊഡ്യൂസറുമാരും കൂടി ഒരു വേളാങ്കണ്ണി ട്രിപ്പ് പ്ളാൻ  ചെയ്യ്തു അതിൽ ചാക്കോച്ചനും, പ്രിയനുമുണ്ടായിരുന്നു. അതിൽ ഒരു സീറ്റ് ഒഴിവു വന്നപ്പോൾ ബെന്നി എന്നോട് ചോദിച്ചു നീയും വരുന്നോ ഈ ട്രിപ്പിനെ അങ്ങനെ ഞാനും എന്റെ ഫാമിലിയും പോകുകയും ചെയ്യ്തു. അതിനു ശേഷം ചാക്കോച്ചനും,പ്രിയയും എന്നും എന്റെ വീട്ടിൽ എത്തുമായിരുന്നു ലാൽജോസ് പറയുന്നു.

അന്ന് ചാക്കോച്ചനെ  സിനിമയിൽ വലിയ അവസരം ഒന്നുമില്ലാത്ത സമയം  ആണ് ഞാൻ ആ നിമിഷം പറഞ്ഞു നിന്റെ ചോക്ലേറ്റ് ഭാവം എല്ലാവർക്കും വലിയ ഇഷ്ടമാണെന്നും,  നീ മീശ വടിച്ചു കള എന്നിട്ടു കുറച്ചു ചിത്രങ്ങൾ ഒന്ന് നോക്കിക്കൂടെ. എന്നാൽ രണ്ടു ചിത്രങ്ങൾ നോക്കി ഒന്നും അങ്ങോട്ട് ക്ലിക്ക് ആയില്ല. അതിനു ശേഷമാണ് പാലുണ്ണി എന്ന കഥാപാത്രം ചെയ്യ്തു കൊണ്ട് എൽസമ്മ എന്ന ആൺകുട്ടി  ചിത്രത്തിൽ എത്തിയത് അങ്ങനെ പിന്നീട് ചിത്രങ്ങൾ ചാക്കോച്ചനെ  തേടി  എത്താൻ  തുടങ്ങിയത് അങ്ങനെ ആണ് ചാക്കോച്ചന്റെ രണ്ടാം വരവ് എന്ന് തന്നെ  പറയാം ലാൽജോസ് പറഞ്ഞു.