Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങൾ ആയിരുന്നു അവ

മലയാളികളുടെ പ്രിയതരമാണ് കനിഹ, നിരവധി വേഷങ്ങളിൽ ഇതൊനൊടകം താരം പ്രേക്ഷരുടെ മുന്നിൽ എത്തിച്ചേർന്നു, കനിഹ ചെയ്ത സിനിമകൾ എല്ലാം തന്നെ ഏറെ വ്യത്യസ്തത ഉള്ളതായിരുന്നു, വളരെ സെലക്ടിവ് ആയിട്ടുള്ള കഥാപാത്രങ്ങൾ ആണ് താരം തിരഞ്ഞെടുക്കുന്നത്, വളരെ കുറച്ച സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാകുവാൻ കനിഹയ്ക്ക് സാധിച്ചു, വിവാഹ ശേഷവും കനിഹ സിനിമയിൽ ഏറെ സജീവമായിരുന്നു, വിവാഹ ശേഷം സിനിമയിൽ സജീവമാകുന്ന നടിമാർ വളരെ കുറവാണ്, സോഷ്യൽ മീഡിയയിൽ സജീവമായ കനിഹ തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം ആരാധകരോട് പങ്കുവെക്കാറുണ്ട്, മിക്കപ്പോഴും തന്റെ മകനെക്കുറിച്ച് താരം വാചാലായി എത്താറുണ്ട്, ഇപ്പോൾ തന്റെ മകൻ നേരിട്ട ഒരു മേജർ സർജറിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. കനിഹയുടെ വാക്കുകൾ ഇങ്ങനെ,

ഋഷി ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കും എന്നു ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടും മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയ പോരാളിയാണ് അവന്‍. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു കനിഹയുടെ പ്രസവം. ജനിച്ചപ്പോഴെ കുഞ്ഞിന് ഹൃദയത്തിനു തകരാറുണ്ടായിരുന്നു. കുഞ്ഞിനെ കയ്യില്‍ തന്നിട്ട് ഉടന്‍ മടക്കി വാങ്ങി, ഒരുപക്ഷേ, ഇനി അവനെ ജീവനോടെ കാണില്ലെന്നു പറഞ്ഞു. തളര്‍ന്നു പോയി ഞാന്‍. പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്നു തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്.

Advertisement. Scroll to continue reading.

വിജയിച്ചാല്‍ത്തന്നെ ജീവിതത്തിലേക്കു മടങ്ങിവരാന്‍ ഒരുപാട് കടമ്പകള്‍.’പ്രാര്‍ഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിര്‍ദി സായിബാബയെ ആണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാര്‍ഥിച്ചു. ആദ്യമായാണ് ഒരു ജീവനു വേണ്ടി പ്രാര്‍ഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാര്‍ഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും.കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മതപത്രങ്ങളാണ് അവ. ഒടുവില്‍ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയില്‍ എന്നാണ് താരം പറയുന്നത്. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല ആ കുഞ്ഞ് ശരീരത്തില്‍. രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്കു മടങ്ങിയെത്തി. മകന്റെ പൊക്കിള്‍ മുതല്‍ നെഞ്ചുവരെ ഇന്നും ഓപ്പറേഷന്‍ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്, സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങള്‍ മകന്റെ ശരീരത്തില്‍ കുറവാണ് എന്നാണ് താരം വ്യക്തമാക്കുന്നത്

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ദിവ്യ വെങ്കട്ടസുബ്രമണ്യംതമിഴ് പെൺകുട്ടി സിനിമയിൽ എത്തിയതിനു ശേഷം കനിഹ എന്ന പേര്   സ്വീകരിച്ച താരമാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ...

Advertisement