കാളിദാസ് ജയറാം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.ഇപ്രാവശ്യം കൂടെയുള്ളത് മുത്തശ്ശിയാണ്. വർക്ഔട്ട് ചെയ്യുന്നതിനിടക്ക് ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ആണ്.കാളിദാസ് ഓരോ കാര്യങ്ങൾ പറയുമ്പോൾ അതിനനുസരിച്ചു പ്രതികരിക്കുയാണ്.അവസാനമുള്ള ചിരിയും എല്ലാവര്ക്കും ഇഷ്ടപെടുന്നതാണ്. എന്തേ  മുത്തശ്ശിയെ മുന്നേ കൊണ്ട് വരാതിരുന്നതെന്നുള്ള പരാതിയാണ് കാളിദാസിനോട് ആരാധകർക്കുള്ളത്. പിന്നെ കാളിദാസൻറ്റെ മുത്തശ്ശി താമസിക്കുന്നത് കലാ  കുടുംബത്തിലല്ലേ താമസം.അതിന്റെ ഒരു കഴിവ് മുത്തശ്ശിക്ക് കാണുമല്ലോ എന്നും പറയുന്നത്.

ജയറാം പാർവതി താര ദമ്പതികളുടെ മകനായ കാളിദാസ് ജയറാം ബാല താരമായാണ് സിനിമയിലേക്കെത്തുന്നത്.ഇപ്പോൾ തമിഴിലെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ്.അടുത്തിടെ തരിണിയുമായുള്ള ലിവിങ് റിലേഷൻഷിപ്പിലാണ്  എന്ന വെളുപ്പിടുത്തിയിരുന്നു.’കൊച്ചു കൊച്ചു സന്തോഷങ്ങൾ’എന്ന ചിത്രത്തിലൂടെ അച്ഛനൊപ്പം അഭിനയിത്തിലേക്ക് എത്തിയ കണ്ണൻ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള ദേശിയ പുരസ്‌കാരം നേടി. എന്നാൽ മുതിർന്നതിന്  ശേഷം മലയാളത്തിൽ തിളങ്ങാൻ വേണ്ടത്ര സാധിച്ചില്ല കാളിദാസ് ജയറാമിന്. പക്ഷെ അഭിനയിച്ച കഥാപാത്രങ്ങൾ ഒക്കെ മികച്ചതായിരുന്നു.വിക്രം സിനിമയിലെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.