മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു എളിയ കലാകാരൻ തന്നെ ആയിരുന്നു കലാഭവൻ മണി, അദ്ദേഹത്തിന്റെ മരണം മലയാള സിനിമക്ക് തന്നെ വലിയ ഒരു നഷ്ട്ടം തന്നെയായിരുന്നു, നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു, താരം അഭിനയിച്ച  ‘എന്തിരൻ’ എന്ന ചിത്രത്തെ കുറിച്ചും, നടി ഐശ്വര്യ റായി യെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുക്കൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുക്കുന്നത്. ആ ചിത്രത്തിൽ തനിക്കു ഒരു വേഷം ലഭിച്ചത് തന്റെ ഒരു ഭാഗ്യം തന്നെയാണ് എന്നും നടൻ പറഞ്ഞിരുന്നു.

ഐശ്വര്യ റായിക്കും, രജനി കാന്തിനോടൊപ്പമുള്ള ഒരു സീൻ ആയിരുന്നു അത്. ഐശ്വര്യ വന്നു എന്നോട് ചോദിച്ചു സുഖമായിരിക്കുന്നു, ഞാൻ പറഞ്ഞു സുഖമായിരിക്കുന്നു, എന്നൽ നടി തന്റെ ദേഹത്തെ കെട്ടിപിടിച്ചപോൾ എന്തോ പൊടി എന്റെ ദേഹത്തു പറ്റിയതായി തോന്നി,കാരണ൦ ഞാൻ അതിൽ ഷർട്ട് ഇട്ടിട്ടില്ല, അതുകൊണ്ടു എന്റെ ദേഹത്തെ ആ പൊടി പറ്റി, അതൊരു പത്തിരുപത് ടേക്ക്  വരെ പോയി. അന്ന് ശങ്കർ സാർ പറഞ്ഞു മണി  സാരമില്ല എന്ന്

എന്തോ എന്റേ ദേഹത്ത് പെയ്ന്റ് അടിച്ച പോലെ തോന്നി എനിക്ക്. ഞാനാണെങ്കിൽ ഷർട്ടിട്ടില്ല. ഇടിവെട്ടേറ്റ പോലെ വെള്ള കളർ ദേഹത്ത്,ഐശ്വര്യ റായ്, രജിനികാന്ത് എന്നിവർ ഒരുമിച്ചഭിനയിച്ച യന്തിരൻ സിനിമ വൻ വിജയം ആയിരുന്നു. ശങ്കർ സംവിധാനം ചെയ്ത സിനിമ മനുഷ്യനോട് മത്സരിക്കുന്ന റോബോട്ടിന്റെ കഥയായിരുന്നു പറഞ്ഞത്. ആദ്യമായിട്ടായിരുന്നു ഇത്തരമാെരു കഥ തമിഴകത്ത് വരുന്നത്. അതിനാൽ തന്നെ സിനിമ വൻ ജനശ്രദ്ധ നേടി.കലാഭവൻ മണി പറയുന്നു