മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു ചൈന ടൌൺ. ചിത്രത്തിൽ ഉണ്ടായ ഒരു രസകരമായ കാര്യം ആണ് ജയറാം ഇപ്പോൾ പറയുന്നത്. ഗജിനിയിലെ വില്ലനായ പ്രദീപ് റാവത്താണ് ചൈന ടൗണില്‍ വില്ലനായി എ ത്തിയത് . മോഹന്‍ലാല്‍ വന്നിട്ട്, പ്രദീപ് റാവത്ത് വലിയ ആളാണ് ഗജിനിയിലെ വില്ലനാണ് മലയാളത്തില്‍ ആദ്യമായിട്ടാണ് പക്ഷെ അയാള്‍ എല്ലാ ഭാഷയും കൈകാര്യം ചെയ്യും നമ്മളുടേതില്‍ കുറേ ഡയലോഗ് ഉണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്. അറിയില്ലെങ്കില്‍ കുഴപ്പമില്ല നമുക്ക് പഠിപ്പിക്കാമെന്നും പറഞ്ഞു.

എന്നാൽ അദ്ദേഹം സെറ്റിൽ എത്തി എല്ലാവരുമായി സംസാരിച്ചു, ചിത്രത്തിലെ സീൻ എന്താണ് എന്ന് അദ്ദേഹം റാഫി,മെക്കാർട്ടിനോടും ചോദിച്ചു, ഒ പ്പിടു എന്നതാണ് ഡയലോഗ് എന്ന് അവര്‍ അറിയിച്ചു. എന്താണ് അര്‍ത്ഥം എന്ന് ചോദിച്ചപ്പോള്‍ സൈന്‍ കരോ എന്നാണെന്ന് അദ്ദേഹത്തിന് പറഞ്ഞു. അങ്ങനെ സീൻ എടുക്കാൻ തീരുമാനിച്ചു. ലാല്‍ വന്ന് ഒപ്പിട്ടു, ഞാന്‍ വന്ന് ഒപ്പിട്ടു.

പിന്നാലെ ദിലീപ് വന്ന് തലയുയര്‍ത്തി നോക്കിയതും റാവത്ത് ഒപ്പിടെടാ എന്നതിന് പകരം പറഞ്ഞത് തുപ്പിട്രാ എന്ന്. ദീലിപ് അങ്ങനെ തന്നെ നിലത്ത് വീണ് ചിരിയായി.രണ്ട് മണിക്കൂര്‍ ബില്‍ഡപ്പ് കാണിച്ചിട്ട് പറഞ്ഞ ഡയലോഗാണത്.പിറ്റേദിവസം വീണ്ടും റാവത്തിന് സീനുണ്ട്. ഇത്തവണ ഒരു വാക്കല്ല നെടുനീളന്‍ ഡയലോഗാണ്. മോഹന്‍ലാലിന് അന്ന് പനിയായിരുന്നു. ഒരു വാക്ക് പറയാന്‍ തന്നെ അത്രയും കഷ്ടപ്പെട്ടതാണ് ഇതിപ്പോള്‍ എന്തായിരിക്കുമെന്നൊക്കെ ലാല്‍ വന്ന് ചോദിക്കുന്നുണ്ട്,ഡയലോഗ് മിസാകാതിരിക്കാന്‍ വലിയ ബോര്‍ഡില്‍ എഴുതി റാവത്ത് നടക്കുന്നതിന് അനുസരിച്ച് ചുറ്റിനും വച്ചു,അവസാനത്തെ ഡയലോഗ് പറയേണ്ടത് ലാലിന്റെ മുഖത്ത് നോക്കിയാണ്. അവിടെ പക്ഷെ ബോര്‍ഡ് വെക്കാന്‍ പറ്റില്ല. ഒടുവില്‍ പനി പിടിച്ച് നില്‍ക്കുന്ന പാവം മോഹന്‍ലാലിന്റെ നെറ്റിയില്‍ ഡയലോഗ് എഴുതി ഒട്ടിച്ചു വച്ചു. അങ്ങനൊരു പണി മോഹൻലാലിന് കിട്ടി ജയറാം പറയുന്നു