ദർശനയും ,ബേസിൽ ജോസഫും  ഒന്നിച്ചു അഭിനയിച്ച ചിത്രം ‘ജയ ജയ ജയ  ജയഹേ’  സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസ് കൊടുക്കണം എന്ന് സാഹത്യകാരൻ ബെന്യമിൻ. ചിത്രം ഇപ്പോൾ  ഗംഭീരപ്രേഷക പ്രതികരണം നേടി തീയിട്ടറുകളിൽ മുന്നോട്ടു പോകുകയാണ്. വിവാഹിതയായ പെൺകുട്ടിക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. സത്യത്തിൽ ഈ സിനിമ പ്രേക്ഷകരെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു പരുവം ആക്കി എന്ന് തന്നെ പറയാം.

ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണു സഹ്ത്യകാരൻ ബെന്യമിൻ  പങ്കു വെച്ചത്. ഈ സിനിമ കണ്ടു ചിരിച്ചു ചിരിച്ചു വയറിളകിയാൽ ആര് നഷ്ടപരിഹാരം തരും എന്നാണ് ബെന്യമിൻ  പറയുന്നത്. ഈ അടുത്തുകാലത്തു ഒന്നും ഇങ്ങനെ പ്രേക്ഷകരെ ചിരിപ്പിച്ചു തീയറ്ററുകൾ ഇളക്കിമറിച്ച സിനിമകൾ ഒന്നും ഉണ്ടായിട്ടില്ല. ബേസിലിന്റെ  രാജേഷും,ദർശനയുടെ  ജയ യും, രാജേഷിന്റെ അമ്മയുടെ അഭിനയവും എല്ലാം തന്നെ സൂപ്പർ ഡ്യുപ്പർ തന്നെ.

ചിത്രത്തിന്റെ സംവിധയകാൻ വിപിനും,മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ധനങ്ങൾ ബെന്യമിൻ തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കിയ ചിത്രത്തില്‍ ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തിയത്. എന്തായാലും ചിത്രം ഗംഭീരമെന്നു ബെന്യാമിൻ പറയുന്നു.