നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ  ഹാസ്യങ്ങൾ കൊണ്ട് അമ്മാനമാടിയ  ഒരു താരം ആണ് സുബി സുരേഷ്. നിരവധി  ഷോകൾ ചെയ്യ്ത താരത്തിന്റെ ‘കുട്ടിപ്പട്ടാളം’എന്ന ഒരു ഒറ്റ ഷോ മാത്രം മതി പ്രേഷകർക്കു മനസിലാകാൻ. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു  ദുഃഖ വാർത്തയാണ് പുറത്തു വരുന്നത്. തനിക്കു നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എന്നുള്ള വാർത്തയാണ് താരം ഹോസ്പിറ്റലിൽ നിന്നും പങ്കുവെച്ചിരിക്കുന്നത്.

തന്റെ അ ശ്രെദ്ധയും, പെരുമാറ്റവും കൊണ്ടണ് തനിക്കു ഇങ്ങനെ സംഭവിച്ചത് എന്നും താരം പറയുന്നു. കൃത്യമായി മരുന്നുകളും, ഭക്ഷണവും കഴിക്കാറില്ല അതുകൊണ്ടു തന്നെയാണ് ഇങ്ങനെ സംഭവിച്ചത്. ഷൂട്ടിങ്ങുള്ള സമയത്തു ചിലപ്പോൾ ഒരു നേരം മാത്രം ആണ് ഭക്ഷണം കഴിക്കുന്നത്. ഒരു ഷൂട്ടിന് പോകുന്നതിനു തലേദിവസം ആയിരുന്നു തനിക്കു ഒരു നെഞ്ചുവേദന അനുഭവപ്പെട്ടത്, ആ സമയം ഹോസ്പിറ്റലിൽ  എത്തിയപ്പോളാണ് ഇ സി ജി എടുക്കാൻ പറയുന്നത് എന്നാൽ അതിൽ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല.

പൊട്ടാസ്യത്തിന്റെ കുറവായിരുന്നു തനിക്കു മരുന്ന് തന്നിട്ടും താൻ അത് കൃത്യമായി കഴിച്ചിരുന്നില്ല അതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം സുബി പറയുന്നു. കൂടതെ ഇപ്പോൾ തനിക്കു പല ആരോഗ്യപ്രശ്നങ്ങളും ഉണ്ട് പാൻക്രിയാസിൽ കല്ലുണ്ട്, ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവും ഉണ്ട്.  ഇങ്ങനെ ഒക്കെ   സംഭവിക്കാൻ കാരണം തന്റെ ശൈലികൾ തന്നെയാണ് താരം പറയുന്നു. ലോക്ക് ഡൌൺ സമയത്തും തനിക്കെങ്ങനെ ഉണ്ടായപ്പോളും താൻ റസ്റ്റ് എടുക്കാതെ അഭിന്നയിക്കാൻ പോയിരുന്നു , പണം കൊണ്ടല്ല അഭിനയിക്കാനുള്ള ഇഷ്ട്ടം കൊണ്ട് സുബി സുരേഷ് പറയുന്നു.