കഴിഞ്ഞ ദിവസം നടന്ന ഹോളി പരുപാടികളിൽ പോലും തനിക്കു പങ്കെടുക്കാൻ കഴിഞ്ഞില്ല, ഏതാണ്ട് ഒരു നിരാശ ആണ് എനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്, ഈ അടുത്തിടക്ക് ആയിരുന്നു താരത്തിന്  ഒരു പരുക്ക് സംഭവിച്ചത്. അതും സിനിമ ചിത്രീകരണത്തിനിടക്ക് ആയിരുന്നു ഈ സംഭവം, അതുകൊണ്ടു തന്നെ ഇപ്പോൾ ഒരു ഏകാന്ത വാസം പോലെ അനുഭവപ്പെടുകയാണ് എന്ന് താരം പറയുന്നു.

വീട്ടിലിങ്ങനെ അനങ്ങാതെ ചടഞ്ഞു കൂടി വിശ്രമിക്കേണ്ടി വരുന്നത് വെല്ലുവിളിയാണ്. ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഊര്‍ജസ്വലതയോടെ ഇത്രയും വര്‍ഷം ആഘോഷിച്ച ഹോളിയുടെ സന്തോഷം തെന്നിമാറി,എന്നാണ് ബച്ചന്‍ വ്‌ളോഗില്‍ താരം കുറിച്ചത്. ഹോളി ആഘോഷത്തില്‍ പങ്കെടുക്കാനായില്ല എന്ന നിരാശ പങ്കുവച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍,ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബച്ചന് പരിക്കേറ്റത്

ഹൈദരാബാദില്‍ ‘പ്രൊജക്ട് കെ’ സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബച്ചന്റെ വലത് വാരിയെല്ലിന്റെ പേശികള്‍ക്ക് പരിക്കേറ്റത്. പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പ്രൊജക്ട് കെ. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്.ദീപാവലിയിലും ഹോളിയിലും ബച്ചന്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിരുന്നുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇനി അത്തരം പരിപാടികള്‍ നടക്കുമോ എന്ന ആശങ്കയും താരം പങ്കുവയ്ക്കുന്നുണ്ട്,