പിതൃത്വ അവകാശത്തെ ചൊല്ലി നടൻ ധനുഷിനെ മദ്രാസ് ഹൈ കോടതിയുടെ മധുര ബെഞ്ചിന്റെ നോട്ടീസ്. കേസിൽ താൻ സമർപ്പിച്ച രേഖൾ വ്യാജം ആണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിക്കുമേൽ ആണ് ഈ നോട്ടീസ്. തന്റെ മകനാണ് ധനുഷ് എന്ന് പറഞ്ഞുകൊണ്ട് മധുര സ്വദേശി കതിരേശൻ ആണ് കോടതിയെ സമർപ്പിച്ചത്. എനാൽ ധനുഷ് തന്റെ ജനന സെര്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ കോടതിയിൽ നേരത്തെ സമർപ്പിച്ചിരിന്നു, എന്നാൽ ഈ രേഖകൾ വ്യാജം ആണെന്ന് കതിരേശൻ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ്  ധനുഷിനെ ഹൈ കോടതി നോട്ടീസ് അയച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശനും ഭാര്യയും അവകാശപ്പെടുന്നത്. ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മായ്‌ച്ചെന്നും ഇവര്‍ വാദിക്കുന്നു.

എന്നാൽ താൻ കസ്തൂരി രാജെയുടെ മകൻ ആണെന്നുള്ള രേഖൾ ധനുഷ് നേരത്തെ കോടതയിൽ സമർപ്പിച്ചു എന്നാൽ അത് വ്യാജം ആണെന്നാണ് കതിരേശൻ പറയുന്നത്. ഈ ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരേയാണ് കതിരേശന്‍ ഹൈക്കോടതിയെ സമീപിച്ചത്.ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിനു ഹൈ കോടതി നോട്ടീസ് ആയിക്കുവായിരുന്നു.