അന്ന് തെരെഞ്ഞെടുപ്പ് സമയത്തു തന്നെ മോഹൻലാൽ സഹായിച്ചിരുന്നതിനെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. അന്ന് തെരെഞ്ഞെടുപ്പ് സമയത്തു ആയിരുന്നു അദ്ദേഹം എനിക്ക് ആ സഹായം ചെയ്യ്തത് നടൻ പറയുന്നു. അന്ന് ഗണേഷ് കുമാറിനൊപ്പം 2016  ലെ തെരെഞ്ഞെടുപ്പ് മത്സരത്തിൽ ആയിരുന്നു താനും മത്സരിച്ചത് ജഗദീഷ് പറയുന്നു. അന്ന് ഗണേഷിന് വേണ്ടി മോഹൻലാൽ പ്രവർത്തിച്ചിരുന്നു ആ വാർത്ത കൂടുതൽ ശ്രെദ്ധ ആകുകയും ചെയ്യ്തു.

എന്നാൽ തനിക്കു ആ കാര്യത്തിൽ മോഹൻലാലിനോട് പിണക്കം ഇല്ലായിരുന്നു, കാരണം മോഹൻലാൽ എന്തുകൊണ്ട് ഗണേഷ്‌കുമാറിനെ വേണ്ടി പ്രവർത്തിച്ചു എന്ന് എനിക്ക് അറിവുള്ള കാര്യമാണ്. ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നതാണ് നല്ലത്. വ്യക്തിപരമായ കാര്യങ്ങൾ രാഷ്ട്രിയരീതിയിൽ കുഴക്കുന്നത് ശരിയായ കാര്യങ്ങൾ അല്ല ജഗദീഷ് പറയുന്നു. മോഹൻലാലിനെ എന്നെ ഇഷ്റ്റക്കുറവ് കൊണ്ടോ അല്ലെങ്കിൽ ഗണേഷ്കുമാറിനോടുള്ള ഇഷ്ടക്കൂടുതലും കൊണ്ടല്ല മോഹൻലാൽ അങ്ങനെ ചെയ്യ്തത്.

അദ്ദേഹത്തിന് അദ്ദേഹത്തിൻേറതായ സ്വാതന്ത്ര്യം ഉണ്ട് അതിൽ അതുകൊണ്ടായിരിക്കും മോഹൻലാൽ ഗണേഷ്കുമാറിനൊപ്പം പ്രവത്തിക്കാൻ കാരണം . എന്നാൽ തനിക്കു വേണ്ടി സാമ്പത്തികമായി അദ്ദേഹം സഹായിച്ചു,അതുകൊണ്ടു തന്നെ എനിക്ക് തെരഞ്ഞെടുപ്പിന്റെ പേരിൽ പിരിവുകൾ നടത്തേണ്ട കാര്യമുണ്ടായില്ല. അതുപോലെ മോഹൻലാലിൻറെ മനസിൽ താൻ ജയിച്ചുവരണമെന്നു ആഗ്രഹം ഉണ്ടായിരിക്കും  ജഗദീഷ് പറയുന്നു.