പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് വിജിലേഷ.ചെറിയ ചെറിയ വേഷങ്ങളിലൂടെ ആണ് വിജിലേഷ് തന്റെ കരിയർ തുടങ്ങിയത്. വരത്തൻ എന്ന ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് എത്തിയത്. മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിൽ ആരെയും ചിരിപ്പിക്കുന്ന ഒരു കഥാപാത്രം ചെയ്തു. ഇന്ന് മലയാള സിനിമയിലെ മികച്ച സ്വഭാവ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം.ഈ അടുത്തിടെ ആണ് വിജിലേഷ് വിവാഹിതൻ ആയത . സ്വാതി ഹരിദാസ് ആണ് ഭാര്യ. ഇരുവരുടയും വിവാഹം സോഷ്യൽ മീഡിയിൽ വളരെ ശ്രെധ നേടിയിരുന്നു. ടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

അവസാനമായി വിജിലേഷ് അഭിനയിച്ച സിനിമ അജഗജാന്തരം ആണ്.ഇപ്പോളും തീയറ്ററിൽ പ്രദർശനം തുടരുന്നു ചിത്രമാണ്. എന്നാൽ ഇനിയും ഏകദേശം ആറോളം സിനിമകൾ ആണ് വിജിലേഷ് ഇനിയും അഭിനയിക്കാൻ ഇരിക്കുന്നത്. സ്റ്റേറ്റ് ബസ് എന്നാണ് ഒരു സിനിമയുടെ പേരെ. ഈ ചിത്രം ഒരു പകയുടെ പ്രമേയം ആണ് പറയുന്നത്.പ്രമോദ് കൂവേരി എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കുന്നത്. സന്തോഷ് കീഴാറ്റൂർ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മറ്റൊരു സിനിമ കൊത്തു ഈ ചിത്രം വളരെ പ്രതീക്ഷ പുലര്ത്തുന്ന ഒരു ചിത്രം ആണ്.

അതുപോലെ ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പീസ് എന്ന ചിത്രത്തിലും അഭിനയിച്ചു നടൻ ഇതുകൂടാതെ ഉപചാരപൂർവ്വം ഗുണ്ട ജയൻ, സല്യൂട്ട് എന്നീ സിനിമകളിലാണ് താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുകൂടാതെ ബിജിത് ബാല സംവിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. നിരവധി സിനിമകളിൽ ആണ് ഇദ്ദേഹം ഇനി വേഷമിടാൻ ഇരിക്കുന്നത്. എന്തായാലും ആരാധകർക്ക് ഇനി കാത്തിരിപ്പിൻ്റെ നാളുകളാണ് എന്നാണ് മലയാളികൾ പറയുന്നത്.