സിനിമ വാർത്തകൾ
ബേസിൽ ജോസഫിനെ ഒരു പെൺകുഞ്ഞുപിറന്നു, പേര് വെളിപ്പെടുത്തി താരം

മലയാളസിനിമയിലെ എല്ലാം തികഞ്ഞ ഒരു സംവിധായകൻ ആണ് ബേസിൽ ജോസഫ്, ഇപ്പോൾ താരം തനിക്കു ഒരു മകൾ പിറന്നു എന്ന സന്തോഷ വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെ കൈകളിൽ എടുത്തുകൊണ്ടു ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണ് ബേസിൽ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം താരം പങ്കുവെച്ച കുറിപ്പും ഇങ്ങനെ..ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ച് അറിയിക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്
ഹോപ്പ് എലിസബത് ബേസിൽ , അവൾ ഇതിനകം ഞങ്ങളുടെ ഹൃദയം കവർന്നു, ഞങ്ങളുടെ മകളോടുള്ള സ്നേഹത്തിൽ ഞങ്ങൾ ചന്ദ്രന് മുകളിലാണ് , അവൾ വളരുന്നതും അവളിൽ നിന്ന് ഓരോ ദിവസവും പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല’ മകളുടെ ചിത്രം പങ്കുവെച്ച് ബേസിൽ കുറിച്ചു. ബേസിലും, ഭാര്യ എല്ലാസബത്തും 7 വര്ഷത്തെ പ്രണയത്തിനു ശേഷം ആണ് വിവാഹം കഴിച്ചത്.
വിവാഹം കഴിഞ്ഞ് അഞ്ച് വർഷം പിന്നിടുമ്പോഴാണ് ബേസിലിനും എലിസബത്തിനും കുഞ്ഞ് പിറന്നിരിക്കുന്നത്. ബേസിലിനെ പോലെ തന്നെ ഭാര്യ എലിസബത്തും പ്രേക്ഷകർക്ക് സുപരിചിതയാണ്. കോളജ് എന്ന് പറയുമ്പോള്‍ തന്നെ മനസിലേക്ക് ആദ്യം വരുന്നത് തന്റെ പങ്കാളിയാണെന്ന് ബേസില്‍ പറഞ്ഞിട്ടുണ്ട്.ഇപ്പോൾ താരത്തിന്റെ ഈ സന്തോഷ വാർത്തക്ക് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.
സിനിമ വാർത്തകൾ
സൂപ്പർസ്റ്റാറിന്റെ ‘ജയിലർ’കേരളത്തിന്റെ അവകാശം അതിശയിപ്പിക്കുന്ന വിലക്ക് വിറ്റു

സൂപ്പർസ്റ്റാർ രജനി കാന്തിന്റ ‘ജയിലർ’ ഇപ്പോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, താരത്തിന്റെ ഈ അടുത്തിറങ്ങി ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ വളരെയധികം നിരാശ പെടുത്തിയിരുന്നു, എന്നാൽ നടന്റെ ഈ ചിത്രം വളരെയധികം പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോൾ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വര്ഷം ഓഗസ്റ്റ് 10 നെ ഗ്രാൻഡ് റിലീസിനെ ഒരുങ്ങുകയാണ്.

ഇപ്പോൾ കിട്ടിയ വാർത്തകൾ അനുസരിച്ചു ചിത്രത്തിന്റെ കേരളത്തിന്റെ വിതരണാവകാശം അതിശയിപ്പിക്കുന്ന വിലയിൽ വിറ്റു എന്നാണ്. അതും 5 .5 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. ഈ ചിത്രം കേരളത്തിൽ റീലിസിനായി എത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്. അതുപോലെ ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്ന് പറയുന്നത് മലയാളത്തിന്റെ നടന വിസ്മയായ മോഹൻലാലും ഇതിൽ ഒരു വേഷം ചെയ്യുന്നു എന്നാണ്.

ചിത്രത്തിൽ മോഹൻലാൽ, രജനി കാന്ത് തുടങ്ങിയ താരങ്ങളെ കൂടാതെ തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷരീഫ്, സുനിൽ വസന്ത രവി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മാരനാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്

- സിനിമ വാർത്തകൾ4 days ago
സ്വന്തം സഹോദരന്മാരിൽ നിന്നുപോലും കേൾക്കാൻ കഴിയാത്ത സുധിയുടെ ഒരു വിളിയുണ്ട്, ഷമ്മി തിലകൻ
- സിനിമ വാർത്തകൾ7 days ago
വിവാഹത്തിന് പിന്നാലെ തന്നെ ലൈംഗികപീഡനം നടത്തി വിഷ്ണു, സ്വാകാര്യ ഭാഗത്തു അണുബാധ വരെ ഉണ്ടായി, സംയുക്ത
- സിനിമ വാർത്തകൾ7 days ago
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്
- സിനിമ വാർത്തകൾ7 days ago
സംഗീതരാജയ്ക്കിന്നു എൺപതാം പിറന്നാൾ
- സിനിമ വാർത്തകൾ4 days ago
മണിരത്നത്തിന്റെ വലിയ ആരാധകൻ ആണ് താൻ! എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത ആ ചിത്രം പരാചയപെട്ടതിൽ സങ്കടം തോന്നി, ലാൽ
- സിനിമ വാർത്തകൾ20 hours ago
അങ്ങേര് നേരത്തെ പോകാൻ കാരണം നോൺ വെജ്ജ് കൊടുത്തതുകൊണ്ടു! ഈ കമെന്റിനെ കിടിലൻ മറുപടിയുമായി അഭിരാമി സുരേഷ്
- സിനിമ വാർത്തകൾ19 hours ago
തനിക്കു സംവിധാനം ചെയ്യണം എന്നാൽ കൈയിൽ കഥയുമില്ല, ചിരിച്ചു പോയി! മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ