സിനിമ വാർത്തകൾ
ഗോകുലം ഗോപാലൻ ആണ് താരം; എത്രയൊക്കെ ഭാവന ഉണ്ടെങ്കിലും ഒരു ചുവര് ഉണ്ടെങ്കിലെ ഒരു ചിത്രം എഴുതാനാവൂ ,വിനയൻ

തിരുവിതാം കൂർ പശ്ചാത്തലം ഒരുക്കിയ സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിന്റെ സംവിധായകൻ വിനയൻ.ആറാട്ടുപുഴ വേലായുധപ്പണിക്കർ ആയി വേഷം ഇടുന്നതു സിജു വില്സൺ.ഇപ്പോൾ വിനയൻ ചിത്രത്തിന്റെ നിർമാതാവ് ഗോകുലം ഗോപാലനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധ നേടുന്നത്. വിനയന്റെ വാക്കുകൾ ഇങ്ങനെ .. ഗോകുലം ഗോപാലൻ ആണ് താരംഎന്നാണ് എന്റെ അഭിപ്രായം . എത്രയൊക്കെ ഭാവന ഉണ്ടെങ്കിലും ഒരു ചുവര് ഉണ്ടെങ്കിലേ ചിത്രം വരക്കാനാവൂ എന്ന വാക്യം കോടികൾ മുടക്കേണ്ടി വന്ന സിനിമയെ സംബന്ധിച്ചു ഇത് സത്യമായ വാക്കുകൾ ആണ്.
സൂപ്പര്‍സ്റ്റാറുകളൊന്നും ഇല്ലാതെ യുവനടന്‍ സിജു വിത്സനെ നായകനാക്കി ഇത്രയും വലിയ ചെലവില്‍ പത്തൊന്‍പതാം നൂറ്റാണ്ട് സംവിധാനം ചെയ്യാന്‍ എനിക്കു ധൈര്യം തന്നു കൊണ്ട് ഗോപാലേട്ടന്‍ പറഞ്ഞത് വിനയന്‍ പറയുന്ന പോലെ സിജു വിത്സന്റെ പ്രകടനം വന്നാല്‍ ഈ സിനിമയിലുടെ വിനയന് ഒരു വലിയ താരത്തേക്കൂടി മലയാളസിനിമയ്ക്കു സംഭാവന ചെയ്യാന്‍ കഴിയും അതൊരു മുതല്‍കൂട്ടാകട്ടെ എന്നാണ്. എന്നോടുള്ള വിശ്വാസം മാത്രമായിരുന്നില്ല ആ വാക്കുകള്‍ക്കു പിന്നില്‍. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ഈഴവ സമുദായത്തില്‍ ജനിച്ച അതി സാഹസികനായ നവോത്ഥാന നായകനെ കേന്ദ്രീകരിച്ചുള്ള സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഉണ്ടായ ആവേശവും ആ വാക്കുകളില്‍ ഉണ്ടായിരുന്നു.
ഏതായാലും ചിത്രത്തിന്റെ നിര്‍മ്മാണ ജോലികള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു ഞങ്ങളാല്‍ കഴിവത് പത്തൊന്‍പതാം നൂറ്റാണ്ട് നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തില്‍ സിജു വിത്സനും നന്നായിരിക്കുന്നു ഇനിയും തീയറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ വിലയിരുത്തട്ടെ. ഗോകുലം ഗോപാലൻ ചേട്ടനെ എനിക്ക് കഴിഞ്ഞ മുപ്പതു വർഷമായിട്ട് എനിക്കറിയാം .താനുണ്ടാക്കുന്ന സമ്പാദ്യത്തില്‍ ഒരു പങ്ക് ഇരുചെവി അറിയാതെയാണ് അര്‍ഹരായ സാധുക്കള്‍ക്ക് അദ്ദേഹം കൊടുക്കുന്നത് എന്നറിയുമ്പോള്‍ കൂടുതല്‍ ബഹുമാനം ഗോപാലേട്ടനോടു തോന്നുന്നു. വിനയൻ പറയുന്നു.
സിനിമ വാർത്തകൾ
നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു. മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.
ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ് എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.
- പൊതുവായ വാർത്തകൾ5 days ago
ലൈവിൽ പൊട്ടി കരഞ്ഞു പ്രവാസി യുവാവ് ആത്മഹത്യ ചെയ്‌തു.
- സിനിമ വാർത്തകൾ3 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ2 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- സിനിമ വാർത്തകൾ2 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- പൊതുവായ വാർത്തകൾ2 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- പൊതുവായ വാർത്തകൾ1 day ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- സിനിമ വാർത്തകൾ6 days ago
ഭ്രാന്ത് പിടിച്ചതുപോലെയുള്ള ശല്യം, ആരാധകന്റെ ശല്യത്തെ കുറിച്ച്, അനുശ്രീ