താമസിക്കാതെ തന്നെ ഉടൻ സിനിമയിൽ എത്തുന്ന ഒരു താരപുത്രി ആണ് മാളവിക ജയറാം. ഇപ്പോൾ താരം തന്റെ ആദ്യ സിനിമയിലെ കഥാപാത്രത്തെ കുറിച്ചും, വിവാഹ സങ്കല്പത്തെ കുറിച്ചും തുറന്നു പറയുകയാണ് മാളവിക ജയറാം. തന്റെ വീട്ടിലെ എല്ലാം പ്രശ്നത്തിനും പരിഹാരം കാണുന്നത് അമ്മ പർവതിയാണ്. നിരവധി പേര് തന്നോട് ചോദിച്ചിട്ടുണ്ട് അമ്മ എന്ത്‌കൊണ്ടാണ് അഭിനയിക്കാൻ എത്താത്തത്, ആ കാര്യങ്ങൾ അമ്മയാണ് തീരുമാനിക്കുന്നത്. അഭിനയം ഉപേക്ഷിച്ചത് ‘അമ്മ യുടെ തീരുമാനം ആണ് അതിനിയും തുടരണമോ എന്ന് തീരുമാനിക്കുന്നത് അമ്മ തന്നെയാണ് മാളവിക പറയുന്നു.

തന്റെ ഭാവി വരനെ കുറിച്ച് പറയുകയാണെങ്കിൽ ലിസണിങ് സ്‌കില്‍സ് ഉള്ള ആളായിരിക്കണം. നമ്മള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ പറ്റാത്ത ആളാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അന്നേരം തന്നെ പറഞ്ഞ് വിടും.എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അത് ക്ഷമയോട് കേട്ടുനിന്നും കൊണ്ട് അതൊനൊരു നല്ല തീരുമാനം എടുക്കുന്നആളായിരിക്കണം അതാണ് ഞാൻ നോക്കുന്ന ക്വളിറ്റി മാളവിക പറയുന്നു.

താരപുത്രി എന്ന ഇമേജ് ഞാനെവിടെയും ഉപയോഗിച്ചിട്ടില്ലെന്നാണ് മാളവിക പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴും അതൊന്നും ആരോടും പറയേണ്ടി വന്നിട്ടില്ല. ഒരു താരത്തിന്റെ മകൾ ആയതുകൊണ്ട് സിനിമയിൽ വരുന്നതിനു ബുദ്ധിമുട്ടു ഇല്ലെന്നും എല്ലാവരും പറയും, എന്നാൽ അതൊരു തെറ്റിദ്ധാരണ ആണ്. ഒരു സിനിമയിൽ വരുക എന്ന് പറയുന്നത് ഒരു ഭാഗ്യം കൂടിയാണ്. സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ റൊമാന്റിക് വേഷം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. എന്റെ ഒരു ലുക്ക് വെച്ച് ബോള്‍ഡായ അതല്ലെങ്കില്‍ പോലീസ് കഥാപാത്രങ്ങളൊക്കെ ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ട്,സഹോദരൻ കണ്ണൻ എടുക്കുന്നപോലെ റിസ്കുള്ള  കഥാപാത്രം ഞാൻ എടുക്കില്ല മാളവിക ജയറാം പറയുന്നു.