മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് ലെന. പലപ്പോഴും തനിക്കു സിനിമ എന്നത് വളരെ ഇഷ്ട്ടം ആയ കാര്യം ആണെന്നു പല അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു, താരം ഒരിക്കൽ സിനിമയിൽ നിന്നും മാറി നിന്നതിനു ശേഷം ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്  ഇപ്പോൾ. എന്റെ വലിയ സ്വപ്നം ആയ സിനിമ ഇല്ലാതെ വന്നപ്പോൾ എനിക്ക് ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു. ലെന പറയുന്നു.

സിനിമ ഞാൻ എന്റെ ജീവിതത്തിൽ വളരെ ആസ്വദിച്ച ഒരു കല തന്നെ ആയിരുന്നു. ഞാൻ പ്ലസ് വണ്ണിനെ പഠിക്കുമ്പോൾ ആണ് അഭിനയത്തിലേക്ക് എത്തിയത്. ജയരാജ് സംവിധാനം ചെയ്യ്ത സ്നേഹം എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് താൻ ഗ്രാജുവേഷൻ പഠിക്കുന്ന സമയത്തായിരുന്നു എനിക്ക് സിനിമ എന്തുമാത്രം വലുതാണ് എന്ന് മനസിലായത്. സിനിമ  എന്ന ആ നഷ്ട്ടം എന്റെ എത്ര മാത്രം വലുതായിരുന്നു എന്ന് എനിക്കെ അറിയൂ ലെന പറയുന്നു.

നമ്മൾക്ക് ഒരു  നഷ്ട്ടം ഉണ്ടാകുമ്പോൾ മാത്രമേ അതിന്റെ വില അറിയൂ. എനിക്ക് സിനിമ ഇഷ്ട്ടം ആണ് എന്നാൽ  എന്നെ സ്‌ക്രീനിൽ കാണുന്നത് എനിക്ക് ഇഷ്ട്ടം അല്ലായിരുന്നു. ഒരു കഥപാത്രത്തിനു വേണ്ടിയുള്ള പ്രീപെറേഷൻ വളരെ വലുതാണ്, ഞാൻ ഒരു കഥപാത്രം ചെയ്യുമ്പോൾ അത് ഉൾക്കൊണ്ട് അഭിനയിക്കാൻ ആണ് എനിക്കിഷ്ട്ടം ലെന പറയുന്നു.